കേരള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​ ; മ​ത്സ​ര ചി​ത്ര​ങ്ങ​ളുടെ പ്രദർശനം ഇന്നു മുതൽ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഇ​ന്ന് ആ​രം​ഭി​ക്കും. പ്ര​ധാ​ന​വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ മൂ​ന്നും ധ​ന്യ തി​യ​റ്റ​റി​ൽ ഒ​രു ചി​ത്ര​വു​മാ​ണ് ഇ​ന്ന് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്.

വെ​ള്ള​ക്കാ​ര​നാ​യ അ​നാ​ഥ ബാ​ല​നെ എ​ടു​ത്തു വ​ള​ർ​ത്തു​ന്ന ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ബ്രെ​റ്റ്, മൈ​ക്ക​ൽ ഇ​ന്ന​സ് ചി​ത്രം ഫി​ലാ​സ് ചൈ​ൽ​ഡ്, അ​ല​ൻ ഡെ​ബ​ർ​ട്ട​ൻ സം​വി​ധാ​നം ചെ​യ്ത ബ്ര​സീ​ലി​യ​ൻ ചി​ത്രം പാ​കെ​ര​റ്റ്, സി​നി​മാ ഓ​പ്പ​റേ​റ്റ​റു​ടെ ക​ഥ പ​റ​യു​ന്ന ജോ​സ് മ​രി​യ കാ​ബ്ര​ലി​ന്‍റെ ദി ​പ്രൊ​ജ​ക്ഷ​നി​സ്റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് ആ​ദ്യ ദി​വ​സം ടാ​ഗോ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ധ​ന്യ തി​യ​റ്റ​റി​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ജാ​പ്പ​നീ​സ് സം​വി​ധാ​യ​ക​നാ​യ ജോ ​ഓ​ഡ​ഗി​രി​യു​ടെ ദേ ​സേ ന​ത്തിം​ങ് സ്റ്റേ​യ്സ് ദി ​സെ​യിം എ​ന്ന ചി​ത്ര​വും പ്ര​ദ​ർ​ശി​പ്പി​ക്കും.

ഒ​രു അ​നാ​ഥ പെ​ണ്‍​കു​ട്ടി​യു​ടെ ക​ട​ന്നു​വ​ര​വോ​ടെ ടോ​യ്ച്ചി എ​ന്ന ക​ട​ത്തു​കാ​ര​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന വ​ഴി​ത്തി​രി​വു​ക​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.


കാ​ൽ​പ്പ​ന്ത് മാ​ന്ത്രി​ക​ന്‍റെ ജീ​വി​ത ക​ഥ​ “ഡീ​ഗോ മ​റ​ഡോ​ണ’
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ കാ​ൽ​പ്പ​ന്ത് മാ​ന്ത്രി​ക​ൻ ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ ജീ​വി​ത ക​ഥ​യു​ടെ അ​ഭ്ര​കാ​ഴ്ച ’ഡീ​ഗോ മ​റ​ഡോ​ണ’ ഇ​ന്ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. നാ​ല് ത​വ​ണ ബാ​ഫ്റ്റ പു​ര​സ്കാ​രം ല​ഭി​ച്ച ബ്രി​ട്ടീ​ഷ് സം​വി​ധാ​യ​ക​ൻ ആ​സി​ഫ് ക​പാ​ഡി​യ ഒ​രു​ക്കി​യ ഈ ​ഡോ​ക്യൂ​മെ​ന്‍റ​റി സ്പെ​ഷ്യ​ൽ സ്ക്രീ​നി​ങ് വി​ഭാ​ഗ​ത്തി​ലാ​ണ് വൈ​കു​ന്നേ​രം നി​ശാ​ഗ​ന്ധി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഫു​ട്ബോ​ൾ ക്ല​ബാ​യ ബാ​ഴ്സ​ലോ​ണ​യി​ൽ നി​ന്ന് നാ​പോ​ളി​യി​ലേ​ക്ക് റെ​ക്കോ​ർ​ഡ് പ്ര​തി​ഫ​ല തു​ക​യ്ക്ക് മ​റ​ഡോ​ണ ന​ട​ത്തി​യ കൂ​ടു​മാ​റ്റ​ത്തി​ന്‍റെ അ​നാ​വ​ര​ണ​വും,യു​വേ​ഫ ക​പ്പ് വി​ജ​യ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ൽ ഉ​ണ്ട്.


ഇ​ൻ കോ​ണ്‍​വ​ർ​സേ​ഷ​ൻ ഖൈ​രി ബെ​ഷാ​റ​യും റ​സൂ​ൽ പൂ​ക്കു​ട്ടി​യും
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മ വേ​ദി​യാ​യ ’ഇ​ൻ കോ​ണ്‍​വ​ർ​സേ​ഷ​ൻ വി​ത്തി’​ൽ ഇ​ന്ന് പ്ര​ശ​സ്ത ഈ​ജി​പ്ഷ്യ​ൻ സം​വി​ധാ​യ​ക​നാ​യ ഖൈ​രി ബെ​ഷാ​റ​യും ശ​ബ്ദ മി​ശ്ര​ണ​ത്തി​ലൂ​ടെ ഓ​സ്കാ​ർ നേ​ടി​യ മ​ല​യാ​ളി റ​സൂ​ൽ പൂ​ക്കു​ട്ടി​യും പ​ങ്കെ​ടു​ക്കും. ടാ​ഗോ​ർ തി​യറ്റ​റി​ൽ പ്ര​ത്യേ​കം ത​യാറാ​ക്കി​യ വേ​ദി​യി​ൽ ഉ​ച്യ്ച​ക്ക് 2:30 മു​ത​ൽ 3:30 വ​രെ​യാ​ണ് പ​രി​പാ​ടി . ഈ​ജി​പ്ഷ്യ​ൻ ച​ല​ച്ചി​ത്ര ലോ​ക​ത്ത് റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ൾ​ക്ക് പു​തി​യ മാ​നം ന​ൽ​കി​യ ഖൈ​രി ബെ​ഷാ​റ​യു​ടെ ’മൂ​ണ്‍​ഡോ​ഗ്’ എ​ന്ന ഡോ​ക്യൂ​ഫി​ക്ഷ​ൻ ചി​ത്രം മേ​ള​യി​ൽ ജൂ​റി വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

Related posts