ആശുപത്രി അധികൃതര്‍ ചതിച്ചു! ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ല; ഇപ്പോള്‍ 240 കിലോവരെയുണ്ട്; ആശുപത്രി അധികൃതര്‍ കളവ് പറയുകയാണെന്നു സഹോദരി ഷെയ്മ സലിം

imanah_2303മുംബൈ: അമിത ഭാരം മൂലം വിഷമിക്കുന്ന ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദിനെ ചികിത്സിക്കുന്ന മുംബൈയിലെ സെയ്ഫി ആശുപത്രിക്കെതിരെയും ഡോക്ടർമാർക്കെതിരേയും ആരോപണങ്ങളുമായി ബന്ധുക്കൾ. ഇമാന്‍റെ ഭാരം കുറഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതർ കളവ് പറയുകയാണെന്നും ആരോപിച്ച് സഹോദരി ഷെയ്മ സലിം ആണ് രംഗത്തെത്തിയത്. ഇമാന് ഇപ്പോൾ 240 കിലോവരെയുണ്ടെന്നും വീഡിയോയിലൂടെ സഹോദരി ആരോപിക്കുന്നു.

എന്നാൽ ഷെയ്മയുടെ ആരോപണം ശരിയല്ലെന്നും ഇമാന്‍റെ ഡിസ്ചാർഡ് വൈകിപ്പിക്കാനുള്ള നീക്കമാണ് ബന്ധുക്കൾ നടത്തുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഈജിപ്തിലേക്ക് കൊണ്ടുപോയാൽ മികച്ച ചികിത്സ ലഭിക്കില്ല. അതുകൊണ്ടാണ് ഇമാന്‍റെ കുടുംബം ഡിസ്ചാർജ് വൈകിപ്പിക്കുന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ഇത്തരം ആരോപണങ്ങളൊന്നും തങ്ങളിലുള്ള ജനങ്ങളിലുള്ള വിശ്വാസത്തിന് യാതൊരു കോട്ടവും ഉണ്ടാക്കില്ലെന്നു ആശുപത്രി സിഇഎഒ ഹുഫൈസ ഷെഹബി പറഞ്ഞു.

ഇമാന്‍റെ ശരീരഭാരം 151 കിലോവരെ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്. ശരിയായ ഭക്ഷണ ക്രമീകരണത്തിലൂടെയും വിശ്രമത്തിലൂടെയും മാത്രമേ ഇമാന്‍റെ ശരീരഭാരം കുറയുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു.

Related posts