രണ്ട് ബോംബ് വാങ്ങാനുള്ള കാശ് പോലുമില്ല ! എംബിഎസിനോട് പൈസ യാചിച്ച് ഇമ്രാന്‍ ഖാന്‍; പാകിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളര്‍ നല്‍കി സൗദി…

സാമ്പത്തിക പരാധീനത കൊണ്ട് നട്ടംതിരിയുന്ന പാകിസ്ഥാന് സഹായവുമായി സൗദി അറേബ്യ. ഇന്ധന പ്രതിസന്ധി മറികടക്കാനും പാകിസ്ഥാന് കൈയയച്ച് സൗദി സഹായം നല്‍കി. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് യോഗത്തിന് റിയാദിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്ഥാനെ സഹായിക്കണമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അപേക്ഷിച്ചിരുന്നു. ഇമ്രാന്റെ അപേക്ഷ പരിഗണിച്ച സല്‍മാന്‍ രാജകുമാരന്‍ മൂന്ന് ബില്യണ്‍ ഡോളര്‍ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു. ഇതോടൊപ്പം സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി 1.2 ബില്യണ്‍ ഡോളര്‍ സഹായവും സല്‍മാന്‍ പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം അനുവദിച്ചതിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്നും പാക് സെന്‍ട്രല്‍ ബാങ്കില്‍ മൂന്ന് ബില്യണ്‍ ഡോളറും സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 1.2 ബില്യണ്‍ ഡോളറും നല്‍കിയെന്നും ഇമ്രാന്‍ പറഞ്ഞു. പ്രയാസകരമായ സമയത്ത് എന്നും സൗദി ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാന്‍…

Read More

ബലാല്‍സംഗത്തിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ! പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍…

സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നതിനു കാരണം വസ്ത്രധാരണത്തിലെ അപാകതയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രസ്താവന വിവാദമായതോടെ സമൂഹമാധ്യമങ്ങളിലടക്കം നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമാണ് ടെലിവിഷന്‍ പരിപാടിക്കിടെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞത്. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാകും. സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു. പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. ഇമ്രാന്‍ ഖാന്റെ പരാമര്‍ശം അപകടകരമാണെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇമ്രാന്റെ പ്രസ്താവനയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ടെന്നതാണ് വാസ്തവം.

Read More

പീഡനവീരന്മാരെ ‘ക്ലീന്‍ ബൗള്‍ഡ്’ ആക്കാന്‍ ഇമ്രാന്‍ ഖാന്‍ ! കുറ്റവാളികളെ ഇനി ഷണ്ഡരാക്കും;നിയമത്തിന് പാക് പ്രധാനമന്ത്രിയുടെ അംഗീകാരം…

ലൈംഗിക പീഡനം ഒരു തൊഴിലാക്കിയവരുടെ ലൈംഗികശേഷി നിര്‍വീര്യമാക്കണമെന്ന ആവശ്യം രാജ്യത്ത് ഉയരാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാല്‍ ഇതുവരെ നടപടിയൊന്നുമായില്ല. എന്നാല്‍ എല്ലാക്കാര്യത്തിലും ഇന്ത്യയ്ക്ക് വളരെയധികം പിന്നില്‍ നില്‍ക്കുന്ന അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ ഇന്ത്യയെ കടത്തിവെട്ടി മുന്നിലെത്തിയിരിക്കുകയാണ്. ബലാത്സംഗ കുറ്റങ്ങളില്‍ ഏര്‍പ്പെടുത്ത കുറ്റവാളികളെ ഷണ്ഡീകരിക്കുന്ന നിയമത്തിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. രാസപ്രയോഗത്തിലൂടെ ഷണ്ഡവത്കരിക്കാനും ലൈംഗിക കുറ്റകൃത്യങ്ങളില്‍ അതിവേഗ വിചാരണ നടത്തുന്നതിനുമുള്ള കരട് നിയമത്തില്‍ ഇന്നലെയാണ് പ്രധാനമന്ത്രി ഒപ്പുവച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല. പോലീസില്‍ വനിതകളുടെ സാന്നിദ്ധ്യം കൂട്ടുന്നതും അതിവേഗ വിചാരണ കോടതികളും സാക്ഷികളുടെ സംരക്ഷണവും കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ”സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഗുരുതരമായ വിഷയമാണെന്നും നീതി നിര്‍വഹണത്തിലെ കാലതാമസം അനുവദിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാര്‍ക്ക് സുരക്ഷിത അന്തരീക്ഷമാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്”ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നിയമം…

Read More

കളിക്കുന്ന കാലത്ത് ഇമ്രാന്‍ ‘ചരസിന്റെ ആശാനായിരുന്നു’ ! കൊക്കെയ്ന്‍ ഇഷ്ടം പോലെ ഉപയോഗിക്കുമായിരുന്നു; പാക് പ്രധാനമന്ത്രിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സഹതാരം…

ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാന്‍ഖാനെതിരേ ഗുരുതര ആരോപണവുമായി മുന്‍ പേസ്ബൗളര്‍ സര്‍ഫ്രാസ് നവാസ്. ഒപ്പം കളിക്കുന്ന കാലത്ത് ഇമ്രാന്‍ഖാന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. ഒരു പാകിസ്ഥാന്‍ ടെലിവിഷനില്‍ നടന്ന ചര്‍ച്ചയിലാണ് മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. 1970, 80 കാലത്ത് ഇമ്രാന്‍ ഖാനൊപ്പം കളിച്ച താരമാണ് നവാസ്. തന്റെ വീട്ടില്‍ വച്ച് ഇമ്രാന്‍ ചരസ് വലിക്കുന്നതും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതും നേരിട്ട് കണ്ടുവെന്നാണ് നവാസിന്റെ വെളിപ്പെടുത്തല്‍. 1987ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇമ്രാന് വേണ്ട വിധത്തില്‍ പന്തെറിയാന്‍ സാധിച്ചില്ല. അതിന് ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തി ഇസ്ലാമബാദിലുള്ള തന്റെ വീട്ടില്‍ വച്ച് അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു. ‘ഇമ്രാന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നു. ലണ്ടനില്‍ വച്ചും എന്റെ വീട്ടില്‍ വച്ചും അത് ഉപയോഗിച്ചിട്ടുണ്ട്. ഇമ്രാനൊപ്പം എന്റെ വീട്ടിലേക്ക് സലിം മാലിക്, മൊഹ്സിന്‍ ഖാന്‍, അബ്ദുല്‍…

Read More

കാട്ടുകോഴിക്ക് എന്തു സംക്രാന്തി ! കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കഴിഞ്ഞിട്ടും പാക്കിസ്ഥാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ ഖാന്‍

ആയിരത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടും രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏഴുപേരാണ് ഇതുവരെ കോവിഡ് ബാധമൂലം പാക്കിസ്ഥാനില്‍ മരിച്ചത്. രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസ് വ്യാഴാഴ്ച മുതല്‍ റദ്ദാക്കുമെന്ന് വ്യോമയാന വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും തീവണ്ടി ഗതാഗതവും നേരത്തെ നിരോധിച്ചിരുന്നു. കോവിഡ് വലിയ ആഘാതം സൃഷ്ടിച്ച ഇറാനില്‍ നിന്നെത്തിയവരില്‍ നിന്നാണ് പാകിസ്താനില്‍ രോഗം പടര്‍ന്നത്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 400ഓളം പേര്‍ക്ക് ഇവിടെ വൈറസ് ബാധിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ പഞ്ചാബില്‍ 296, ഖൈബര്‍ പക്തുന്‍ഖ്വയില്‍ 78, ബലൂചിസ്താനില്‍ 110, ഇസ്ലാമബാദ്- 15 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം. നിലവില്‍ സിന്ധ് പ്രവിശ്യയില്‍ മാത്രമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുള്ളത്. രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചാല്‍ അത് പാക്കിസ്ഥാന്റെ സമ്പദ്ഘടനയ്ക്ക് കനത്ത…

Read More

പാക് പൗരന്മാരെയും വുഹാനില്‍ നിന്ന് രക്ഷിക്കാമെന്ന് നരേന്ദ്ര മോദി ! എന്നാല്‍ ഇന്ത്യയുടെ മനുഷ്യത്വ പരമായ സമീപനത്തോട് ഇമ്രാന്‍ ഖാന്‍ മുഖംതിരിച്ചു; പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

ചൈനയില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ പൗരന്മാരെ തിരികെയെത്തിക്കാന്‍ എല്ലാ രാജ്യങ്ങളും ഉത്സാഹിക്കുമ്പോള്‍ ഇതിനോടു മുഖം തിരിക്കുന്ന ഒരേയൊരാള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്. കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് പാക് പൗരന്‍മാരെ ഒഴിപ്പിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതിനൊപ്പം അവിടെ കുടുങ്ങിയ പാക് പൗരന്മാരായ വിദ്യാര്‍ഥികളെയും ഒഴിപ്പിക്കാമെന്ന് അറിയിച്ചിട്ടും പാകിസ്താന്‍ പ്രതികരിച്ചില്ലെന്നാണ് വിവരം. പാക് വിദ്യാര്‍ഥികളെയും ചൈനയില്‍ നിന്ന് കൊണ്ടുവരാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ മനുഷ്യത്വപരമായ സമീപനത്തോട് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോവല്‍ കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടര്‍ന്ന് വുഹാനില്‍ കുടുങ്ങിയ 640 പേരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പാക്കിസ്ഥാനെ സഹായിക്കാമെന്ന് അറിയിച്ചത്. എന്നാല്‍ ഇന്ത്യയുടെ വാഗ്ദാനത്തോട് ഇമ്രാന്‍ പ്രതികരിച്ചില്ലെന്നാണ് അധികൃതരെ…

Read More

പുതിയ തറവേലയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ! ഇത്തവണ രംഗത്തെത്തിയത് ഇന്ത്യന്‍ സേനയുടെ മുസ്ലിം വംശഹത്യ എന്ന പേരില്‍ വ്യാജ വീഡിയോയുമായി;കണ്ടംവഴി ഓടിച്ച് ഇന്ത്യക്കാര്‍…

ഇന്ത്യന്‍ സേനയെ താറടിച്ചു കാട്ടുന്ന രീതിയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ പൊലീസ് മുസ്ലിംങ്ങളെ വംശഹത്യ നടത്തുന്നു എന്ന പേരിലാണ് ഇമ്രാന്‍ കഴിഞ്ഞ ദിവസം വ്യാജ വീഡിയോ ട്വീറ്റ് ചെയ്തത്. എന്നാല്‍ വീഡിയോ വൈറലായതോടെ സത്യാവസ്ഥയും പുറത്തെത്തി. ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ആണ് ഇന്ത്യയിലേത് എന്ന പേരില്‍ ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചത്. മര്‍ദ്ദനത്തില്‍ ചോരയൊലിച്ച് കിടക്കുന്നവരെ പൊലീസ് വീണ്ടും മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റേതാണ് വീഡിയോ. ബംഗ്ലാദേശ് പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആയ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ സംഘം ആളുകളെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് യഥാര്‍ത്ഥത്തില്‍ ഇത്. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെ ചുരുക്കമായ ആര്‍ എ ബി എന്ന് ഇമ്രാന്‍ ഖാന്‍ പങ്കുവെച്ച വീഡിയോയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ എഴുതിയിട്ടുണ്ട്. ആവേശത്തിന്റെ പുറത്ത്…

Read More

ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ പ്രതിബിംബം കണ്ണാടിയില്‍ ദൃശ്യമാകില്ല; 41കാരി ബുഷ്‌റ ബീവി പോറ്റി വളര്‍ത്തുന്നത് രണ്ടു ജിന്നുകളെ; ഇമ്രാന്‍ ഖാന്റെ ഭാര്യയ്ക്ക് അമാനുഷിക ശക്തിയെന്ന് പാക് ചാനലുകള്‍…

ശാപം പിടിച്ച നാട് എന്നാണ് പലരും പാകിസ്ഥാനെ വിശേഷിപ്പിക്കുന്നത്. ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും രോഗവും പട്ടിണിയുമെല്ലാം ആ നാടിനെ നരകതുല്യമാക്കുന്നു. ജിന്നും മലക്കും പിശാചുമായി അന്ധവിശ്വാസങ്ങളുടെ പ്രഭവകേന്ദ്രങ്ങളാണ് ഇന്നും പാക്കിസ്ഥാന്‍ ഗ്രാമങ്ങള്‍. നിരക്ഷരായായ ഗ്രാമീണര്‍ അങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികം എന്ന് കരുതാം. പക്ഷെ നമ്മള്‍ ആധുനിക മനുഷ്യര്‍ എന്നു കരുതുന്നവര്‍ പോലും ഇത്തരം ദുരാചാരങ്ങളുടെ അടിമയാണെന്നറിയുമ്പോള്‍ ഞെട്ടുന്നത് നമ്മള്‍ തന്നെയാവും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഭാര്യ ജിന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇതു സംബന്ധിച്ച് ചാനലുകളില്‍ ചര്‍ച്ചകള്‍ പോലും വന്നിരിക്കുന്നു.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യ ബുഷ്റ ബീബിയെ കുറിച്ച് പുറത്തുവരുന്നത് വിചിത്രമായ കഥകളാണ്. ബുഷ്റയുടെ പ്രതിബിംബം കണ്ണാടിയില്‍ ദൃശ്യമാകില്ലെന്നടക്കം നിരവധി കഥകളാണ് പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരുടെ സാക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്‍ ചാനലായ ക്യാപിറ്റല്‍ ടിവി റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിക മത പ്രബോധങ്ങള്‍ പ്രകാരം ജിന്നുകളുടെ…

Read More

ഭീകരതയ്‌ക്കെതിരേ അമേരിക്കയോടു കൈകോര്‍ത്തത് വലിയ മണ്ടത്തരമായി;മുമ്പ് സഹായിച്ചവരെ ഭീകരെന്നു പറഞ്ഞ് എതിര്‍ക്കേണ്ടി വന്നു; ചൈനയോടു നന്ദി പറഞ്ഞും അമേരിക്കയെ പഴിച്ചും ഇമ്രാന്‍ ഖാന്‍…

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി കൈകോര്‍ത്തത് പാകിസ്ഥാന്‍ കാട്ടിയ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ന്യൂയോര്‍ക്കില്‍ വിദേശ സൗഹൃദ സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിന് ശേഷം അമേരിക്കയുമായി ചേര്‍ന്ന നടത്തിയ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ 70000 പാക് പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും സമ്പദ് വ്യവസ്ഥ അപ്പാടെ തകര്‍ന്നടിഞ്ഞെന്നും ഇമ്രാന്‍ വ്യക്തമാക്കി. അഫ്ഗാനിലെ പോരാട്ടങ്ങളില്‍ പരാജയപ്പെട്ടപ്പോഴെല്ലാം അതിന്റെ കുറ്റം അമേരിക്ക പാക്കിസ്ഥാന്റെ തലയില്‍ ചാര്‍ത്തിയെന്നും ഇമ്രാന്‍ പറഞ്ഞു. പാക് സമ്പദ് വ്യവസ്ഥ 200 ബില്യണ്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്നും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തെ ചെറുക്കാന്‍ അമേരിക്കയെ സഹായിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജിഹാദ് എന്ന് പറഞ്ഞ് ഒപ്പം നിന്നവരെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിന് ശേഷം ഭീകരതക്കെതിരായ പോരാട്ടം എന്ന പേരില്‍ എതിര്‍ക്കേണ്ടി വന്നെന്നും ഇമ്രാന്‍ പറയുന്നു. 1980-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍…

Read More

രാജ്യത്ത് മുസ്ലിങ്ങള്‍ പോലും സുരക്ഷിതമല്ല പിന്നല്ലേ ന്യൂനപക്ഷവിഭാഗങ്ങള്‍ ! പാകിസ്ഥാനില്‍ അരങ്ങേറുന്നത് കൊടിയ പീഡനമെന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ സഹചാരി…

പാകിസ്ഥാനില്‍ നടമാടുന്നത് കൊടിയ ക്രൂരതകളെന്നും ഇനിയുള്ള കാലം ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി മുന്‍ എംഎല്‍എയായ ബല്‍ദേവ് കുമാറിന്റെ അപേക്ഷ. പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിക്കാനാവുന്ന പാക്കേജ് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല, മുസ്ലിങ്ങള്‍ പോലും ഇവിടെ (പാക്കിസ്ഥാനില്‍) സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങള്‍ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്. എനിക്ക് അഭയം നല്‍കാന്‍ ഞാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല,’ ബല്‍ദേവ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. ‘പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിക്കണം. മോദി സാഹിബ് ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇവരെല്ലാം ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ പാളിച്ച സംഭവിച്ചതിനെ പരിഹസിച്ച് പാക് മന്ത്രി…

Read More