ഇ​സ്ര​യേ​ലി​ലേ​ക്ക് ഇ​റാ​ൻ തൊ​ടു​ത്ത​ത്  300ഓ​ളം മി​സൈ​ലു​ക​ൾ


300ഓ​ളം മി​സൈ​ലു​ക​ൾ ഇ​സ്ര​യേ​ലി​ലേ​ക്ക് ഇ​റാ​ൻ തൊ​ടു​ത്തു​വെ​ന്നാ​ണ് റി​പ്പോ‍​ർ​ട്ട്. ജെ​റു​സ​ലേ​മി​ൽ വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ടെ​ൽ​അ​വീ​വി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

ഇ​സ്ര​യേ​ലി​ലേ​ക്ക് ഹൂ​തി വി​മ​ത​ർ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും റി​പ്പോ​ട്ടു​ണ്ട്. എ​ന്നാ​ൽ 150ഓ​ളം മി​സൈ​ലു​ക​ൾ ഇ​റാ​ൻ വി​ക്ഷേ​പി​ച്ചു​വെ​ന്നും അ​തി​ൽ ഒ​ൻ​പ​ത് മി​സൈ​ലു​ക​ൾ ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാം വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​യ അ​യേ​ൺ ഡോം ​ത​ക​ർ​ത്തു​വെ​ന്നും ഇ​സ്ര​യേ​ൽ പ​റ​യു​ന്നു.

ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​റി ഗാ​ർ​ഡ്സി​ന്‍റെ ആ​സ്ഥാ​നം വ​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​റാ​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട സൈ​നി​ക മേ​ധാ​വി​ക​ളും ആ​റ് ആ​ണ​വ​ശാ​സ്ത്ര​ജ്ഞ​രും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള ഖ​മേ​നി​യു​ടെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വും മു​ൻ​നാ​വി​ക മേ​ധാ​വി​യും അ​മേ​രി​ക്ക​യു​മാ​യി ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന അ​ലി ഷാം​ഖാ​നി​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ​പ്പെ​ടു​ന്നു.

 

Related posts

Leave a Comment