ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് ടെ​സ്റ്റ്; മ​ഴ ഭീ​ഷ​ണി


ധ​രം​ശാ​ല: ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കേ​ണ്ട അ​ഞ്ചാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന് മ​ഴ ഭീ​ഷ​ണി​യാ​യേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്. ഏ​ഴ് മു​ത​ൽ 11വ​രെ​യാ​ണ് ധ​രം​ശാ​ല ടെ​സ്റ്റ് ന​ട​ക്കേ​ണ്ട​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തി​ശൈ​ത്യ​വും പ്ര​തി​കൂ​ല ഘ​ട​ക​മാ​ണ്.

ആ​ദ്യ നാ​ല് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇ​ന്ത്യ 3-1ന് ​പ​ര​ന്പ​ര ഉ​റ​പ്പി​ച്ച​താ​ണ്. സ്വ​ന്തം മ​ണ്ണി​ൽ ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ 17-ാം ടെ​സ്റ്റ് പ​ര​ന്പ​ര നേ​ട്ട​മാ​ണി​ത്. മൂ​ന്നാം ടെ​സ്റ്റി​ൽ വി​ശ്ര​മം ല​ഭി​ച്ച പേ​സ​ർ ജ​സ്പ്രീ​ത് ബും​റ അ​ഞ്ചാം മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലു​ണ്ട്.


കെ.​എ​ൽ. രാ​ഹു​ലി​നു പ​ക​രം മ​ല​യാ​ളി വേ​രു​ള്ള ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന് ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം ന​ട​ത്താ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള സൂ​ച​ന.

Related posts

Leave a Comment