ഒരേ കന്പനിയിൽ ഇന്ത്യയിലും ജർമനിയിലും ജോലി ചെയ്ത യുവാവിന്റെ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ശന്പളം കൊണ്ടും ജീവിത സാഹചര്യം കൊണ്ടും ഇന്ത്യയിലേക്കാൾ കൂടുതൽ നല്ലത് വിദേശത്ത് ആണെന്നാണ് യുവാവ് പറയുന്നത്.
ഇന്ത്യയിൽ ജോലി ചെയ്തപ്പോൾ ഇവിടുത്തെ തന്റെ ബോസ് 24 മണിക്കൂറും ജോലി ചെയ്താൽ പോലും ഇഷ്ടപ്പെടുമായിരുന്നു. മാത്രമല്ല ജോലിയിൽ എന്തെങ്കിലും പെൻഡിംഗ് ഉണ്ടെങ്കിൽ അവധി ദിവസങ്ങളിൽ വന്നാലും പ്രശ്നം ഇല്ലെന്നാണ് യുവാവ് പറഞ്ഞത്.
എന്നാൽ ഇതേ കന്പനിയിൽ ജർമനിയിൽ ജോലി ചെയ്തപ്പോൾ നേരിട്ട അവസ്ഥയെക്കുറിച്ച് യുവാവ് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടിപ്പോയി. തനിക്ക് വന്ന ഒരു മെയിലിന് അവധി ദിവസം മറുപടി കൊടുത്തതിന് തന്റെ മാനേജർ തന്നെ ശകാരിച്ചു എന്ന് യുവാവ് പറഞ്ഞു. അവധി എന്നാൽ ജോലി ചെയ്യൽ അല്ല അത് മറ്റ് എന്തെങ്കിലും കാര്യങ്ങൾക്ക് വിനിയോഗിക്ക് എന്നാണ് തന്റെ മാനേജർ തന്നോട് പറഞ്ഞതെന്നാണ് യുവാവ് പറഞ്ഞത്.
യുവാവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയത്. തൊഴിലാളികൾക്ക് മറ്റ് രാജ്യക്കാർ കൊടുക്കുന്ന ബഹുമാനം ഇന്ത്യയിലെപ്പോലെ അല്ല എന്നാണ് മിക്കവരും പറഞ്ഞത്. എന്തായാലും യുവാവിനോട് ജർമനി കന്പനിയിൽത്തന്നെ തുടർന്നോളൂ എന്നും ചിലർ പറഞ്ഞു.
