മാം​ഗ​ല്യം ത​ന്തു​നാ​നേ​ന… കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​രം മോ​ണാ​ലി​സ ഭോ​സ്ലെ​യ്ക്ക് കേ​ര​ള​ത്തി​ൽ താ​ലി​കെ​ട്ട്; ഇ​ത​ര മ​ത​ക്കാ​ര​നു​മാ​യു​ള്ള വി​വാ​ഹ​ത്തെ എ​തി​ർ​ത്ത് പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള​യി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ മോ​ണാ​ലി​സ ഭോ​സ്ലെ​യ്ക്ക് ഇ​ന്ന് കേ​ര​ള​ത്തി​ൽ മാം​ഗ​ല്യം. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൂ​വാ​ർ ശ്രീ ​നൈ​നാ​ർ ദേ​വ ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് വി​വാ​ഹം.

ഇ​ത​ര മ​ത​സ്ഥ​നെ വി​വാ​ഹം ക​ഴി​ക്കാ​നു​ള​ള തീ​രു​മാ​ന​ത്തെ പി​താ​വ് എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ മോ​ണാ​ലി​സ ത​ൻ്റെ ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം ത​മ്പാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. അ​ച്ഛ​നി​ൽ നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും സു​ഹൃ​ത്താ​യ ഫ​ർ​മാ​ൻ ഖാ​നൊ​പ്പം ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മോ​ണാ​ലി​സ എ​ത്തി​യ​ത്.

കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞ പോ​ലീ​സ് മോ​ണാ​ലി​സ​യു​ടെ പി​താ​വി​നെ വി​ളി​ച്ചു വ​രു​ത്തി സം​സാ​രി​ച്ചു. പ​തി​നെ​ട്ട് വ​യ​സു തി​ക​ഞ്ഞ മോ​ണാ​ലി​സ​യു​ടെ തീ​രു​മാ​ന​മാ​ണ് വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മം എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​തോ​ടെ പി​താ​വ് നാ​ട്ടി​ലേ​ത്ത് മ​ട​ങ്ങി. തു​ട​ർ​ന്നാ​ണ് ഇ​ന്നു ത​ന്നെ വി​വാ​ഹ​ത​രാ​കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ സ്വ​ദേ​ശി​യാ​ണ് മോ​ണാ​ലി​സ. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​ണ് ഫ​ർ​മാ​ൻ ഖാ​ൻ. കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​മാ​യ​തോ​ടെ പോ​ണ​ലി​സ​യെ തേ​ടി സി​നി​മ​യി​ൽ നി​ന്ന് അ​വ​സ​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മോ​ണാ​ലി​സ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഫ​ർ​മാ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം എ​തി​ർ​ത്തി​രു​ന്ന പി​താ​വ് മോ​ണാ​ലി​സ​യെ കു​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ കേ​ര​ള​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment