തൊ​ഴി​ലി​ടം ദു​രി​ത​പൂ​ർ​ണ​മാ​ണ്; ‘മ​നു​ഷ്യ​ബോ​ർ​ഡു​ക​ൾ’​ക്കു കും​ഭ​ച്ചൂ​ടി​ന്‍റെ ദു​രി​ത​പ​ർ​വം

ഷൊ​ർ​ണൂ​ർ: കും​ഭ​ച്ചൂ​ടി​ൽ നാ​ടും ന​ഗ​ര​വും തി​ള​ച്ചു​തൂ​വു​ന്നു… പാ​ത​യോ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ വി​ളി​ച്ച് ക​യ​റ്റു​ന്ന​വ​ർ​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഇ​നി​യും ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല.

ഹോ​ട്ട​ൽ എ​ന്ന കൈ ​ബോ​ർ​ഡു​മാ​യി കാ​റ്റും മ​ഴ​യും ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലും വ​ക​വ​യ്ക്കാ​തെ നി​ൽ​ക്കു​ന്ന​വ​രു​ടെ തൊ​ഴി​ലി​ടം ദു​രി​ത​പൂ​ർ​ണ​മാ​ണ്. ഇ​വ​ർ​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ തൊ​ഴി​ൽ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഇ​തു​വ​രെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

ദേ​ശീ​യ​പാ​ത​ക​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു മു‍​ന്പി​ൽ തു​ട​ക്കം​കു​റി​ച്ച ഈ ​ജോ​ലി പി​ന്നീ​ട് എ​ല്ലാ​യി​ട​ത്തേ​ക്കും വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​ക്കാ​ൻ ഒ​രു ക​സേ​ര​പോ​ലും ഇ​ല്ലാ​തെ പ​ക​ൽ മു​ഴു​വ​ൻ നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന മ​നു​ഷ്യ ബോ​ർ​ഡു​ക​ളാ​ണ് ഇ​വ​ർ. ഇ​പ്പോ​ഴും വ്യാ​പ​ക​മാ​യി റോ​ഡ​രി​കി​ൽ ഇ​വ​രെ കാ​ണാ​നാ​വും. ചെ​റി​യൊ​രു ത​ണ​ലി​ന്‍റെ അം​ശം പോ​ലും ഇ​വ​ർ​ക്ക് അ​ന്യ​മാ​ണ്.

തു​ട​ർ​ച്ച​യാ​യി 12 മ​ണി​ക്കൂ​ർ വ​രെ നി​ൽ​ക്കേ​ണ്ടി വ​രു​ന്ന തെ‍ാ​ഴി​ലാ​ളി​ക​ളാ​ണി​വ​ർ. ഇ​രി​പ്പി​ടം, ശു​ദ്ധ​ജ​ലം, ത​ണ​ൽ, വെ​യി​ല​ത്തു കു​ട എ​ന്നി​വ ഉ​റ​പ്പു വ​രു​ത്താ​നാ​ണു തൊ​ഴി​ൽ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു​ള്ള​ത്. ഇ​ക്കാ​ര്യം ന​ട​പ്പാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണു സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്നും ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നു​മാ​ത്രം.

സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ലാ​ണ് തൊ​ഴി​ലെ​ങ്കി​ലും ഹേ‍ാ​ട്ട​ലു​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ മാ​ടി​വി​ളി​ക്കു​ക​യും പാ​ർ​ക്കിം​ഗ് ക്ര​മീ​ക​രി​ക്കു​ക​യു​മാ​ണു പ​ല​ർ​ക്കും ചു​മ​ത​ല. പ​ല​യി​ട​ത്തും ഇ​വ​രെ തെ‍ാ‍​ഴി​ൽ ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. സം​സ്ഥാ​ന​ത്തെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് മാ​സം 24,000 രൂ​പ ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ വേ​ത​ന​പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

  • മം​ഗ​ലം ശ​ങ്ക​ര​ൻ​കു​ട്ടി

Related posts

Leave a Comment