ഏ​ഴു റ​ൺ അ​ക​ലെ വീ​ണു; ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് ട്രി​പ്പി​ൾ പ​ര​മ്പ​ര



പൂ​ന: സാം ​ക​ര​ന്‍റെ ഒ​റ്റ‍​യാ​ൾ പോ​രാ​ട്ട​ത്തി​നും ഇം​ഗ്ല​ണ്ടി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വ​സാ​ന ഓ​വ​ർ വ​രെ നീ​ണ്ട ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്ക് ഏ​ഴ് റ​ൺ​സ് വി​ജ​യം.

ഇ​ന്ത്യ ഉ​യ​ർ‌​ത്തി​യ 329 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് ഏ​ഴു റ​ൺ അ​ക​ലെ വീ​ണു. ഇ​തോ​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. നേ​ര​ത്തെ ടെ​സ്റ്റ്, ട്വ​ന്‍റി 20 പ​ര​മ്പ​ര​ക​ളും ഇ​ന്ത്യ നേ​ടി​യി​രു​ന്നു.

ഏ​താ​ണ്ട് അ​നാ​യാ​സ വി​ജ​യം ഉ​റ​പ്പി​ച്ച ഇ​ന്ത്യ​യി​ൽ നി​ന്ന് മ​ത്സ​രം ത​ട്ടി​യെ​ടു​ത്ത് ഒ​റ്റ​യ്ക്കു പൊ​രു​തി​യ സാം ​ക​ര​നാ​ണ് (95*) തോ​ൽ‌​വി​യി​ലും ഹീ​റോ​യാ​യ​ത്.

ആ​റി​ന് 168 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് ക​ര​ൻ ഇം​ഗ്ല​ണ്ടി​നെ ഒ​റ്റ​യ്ക്കു തോ​ളി​ലേ​റ്റി പു​റ​ത്താ​കാ​തെ അ​വ​സാ​ന പ​ന്തു​വ​രെ പോ​രാ​ടി​യ​ത്. 83 പ​ന്ത് നേ​രി​ട്ട ക​ര​ൻ ഒ​ൻ​പ​ത് ഫോ​റും മൂ​ന്ന് സി​ക്സ​റും നേ​ടി.

അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ 14 റ​ൺ​സ്. ന​ട​രാ​ജ​ൻ എ​റി​ഞ്ഞ ഓ​വ​റി​ൽ ഒ​രു ഫോ​ർ ഉ​ൾ‌​പ്പെ​ടെ ഏ​ഴ് റ​ൺ​സ് മാ​ത്ര​മാ​ണ് വി​ട്ടു ന​ൽ​കി​യ​ത്. ഇ​ന്ത്യ​ക്ക് ആ​വേ​ശ ജ​യം.

ക​ര​നെ കൂ​ടാ​തെ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഡേ​വി​ഡ് മ​ല​നും (50) ലി​വിം​ഗ്സ്റ്റ​ണും (36) ബെ​ൻ​സ്റ്റോ​ക്സും (35) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ മു​ൻ​നി​ര​യെ ത​ക​ർ​ന്ന ഭു​വ​നേ​ശ്വ​ർ കു​മാ​റും മ​ധ്യ​നി​ര​യെ പി​ഴു​ത ശാ​ർ​ദു​ൽ താ​ക്കൂ​റും ക​ളി ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്.

എ​ന്നാ​ൽ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ശാ​ർ​ദു​ൽ അ​വ​സാ​ന ഓ​വ​റി​ൽ ത​ല്ല് മേ​ടി​ച്ച​തോ​ടെ ജ​യം കൈ​യാ​ല​പ്പു​റ​ത്താ​യി. ഭു​വ​നേ​ശ്വ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ന​ട​രാ​ജ​ൻ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ റ​ൺ​സ് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ൽ പി​ശു​ക്ക് കാ​ട്ടി​യി​ല്ല. കൃ​ണാ​ൽ പാ​ണ്ഡ്യ​യും പ്ര​സി​ദ്ധ് കൃ​ഷ്ണ​യും അ​ടി​വാ​ങ്ങി.

അ​നാ​യാ​സ ക്യാ​ച്ചു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യും ഇം​ഗ്ല​ണ്ടി​നെ ഇ​ന്ത്യ തു​ണ​ച്ചു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ന​ട​രാ​ജ​നും ശാ​ർ​ദു​ലും ക്യാ​ച്ച് ന​ഷ്ട​പ്പെ​ടു​ത്തി. അ​വ​സാ​ന ഓ​വ​റി​ൽ സാം ​ക​ര​ന്‍റെ ഉ​ൾ​പ്പെ​ടെ ക്യാ​ച്ച് കൈ​വി​ട്ടു​ക​ള​ഞ്ഞു. നേ​ര​ത്തെ ശി​ഖ​ർ ധ​വാ​ൻ (67), ഋ​ഷ​ഭ് പ​ന്ത് (78), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (64) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച ടോ​ട്ട​ൽ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment