കൊ​ച്ചി പ​ഴ​യ കൊ​ച്ചി​യ​ല്ല… ‘ഇ​ന്ത്യ മു​ഴു​വ​ൻ വൃ​ത്തി​കെ​ട്ട​ത​ല്ല, നി​ങ്ങ​ൾ കേ​ര​ള​ത്തി​ലെ കൊ​ച്ചി കാ​ണൂ’; വീ​ഡി​യോ​യു​മാ​യി വ്ലോ​ഗ​ർ

ദി​വ​സേ​ന നി​ര​വ​ധി വി​ദേ​ശി​ക​ളാ​ണ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി എ​ത്താ​റു​ള്ള​ത്. ഇ​ന്ത്യ​യു​ടെ ഭൂ​പ്ര​കൃ​തി​യും പൈ​തൃ​ക​വു​മെ​ല്ലാം ധാ​രാ​ളം വി​ദേ​ശി​ക​ളെ ഇ​ങ്ങോ​ട്ടേ​ക്ക് എ​ത്തി​ക്കാ​നും സ്വാ​ധീ​നി​ക്കു​ന്നു. എ​ന്നാ​ൽ ചി​ല​ർ ഇ​ന്ത്യ​യി​ലെ​ത്തി ഇ​വി​ടു​ത്തെ വൃ​ത്തി​യെ കു​റി​ച്ച് പ​റ​യാ​റു​ണ്ട്. ഇ​ന്ത്യ പോ​ലൊ​രു മ​ഹാ​ന​ഗ​രം വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ൽ പി​ന്നി​ലെ​ന്ന് പ​റ​ഞ്ഞ് പ​ല വി​ദേ​ശി​ക​ളും വീ​ഡി​യോ​യും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​നി​ട​യി​ൽ ഇ​ന്ത്യ​യി​ൽ ഇ​ങ്ങ​നൊ​ന്നും അ​ല്ല കാ​ര്യ​ങ്ങ​ളെ​ന്ന് പ​റ​ഞ്ഞ് ഒ​രു വി​ദേ​ശ വ​നി​ത പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. യു​എ​സ് വ്ലോ​ഗ​ർ ക്ലോ​യി ജേ​ഡ് ആ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

“ഇ​ന്ത്യ വൃ​ത്തി​ഹീ​ന​മാ​ണെ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്നു, പ​ക്ഷേ, എ​നി​ക്ക് ഇ​ത് വൃ​ത്തി​ഹീ​ന​മ​ല്ല. കേ​ര​ള​ത്തി​ലെ കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് വീ​ഡി​യോ. ന​മു​ക്ക് ന​ട​പ്പാ​ത​ക​ളി​ലും റോ​ഡു​ക​ളി​ലും നി​ന്ന് ആ​രം​ഭി​ക്കാം എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വീ​ഡി​യോ തു​ട​ങ്ങി​യ​ത്. ഇ​ന്ത്യ വ​ള​രെ വൃ​ത്തി​യു​ള്ള​താ​ണ്. ഇ​വി​ടെ മാ​ലി​ന്യ​മി​ല്ല, ന​ട​പ്പാ​ത നി​ങ്ങ​ൾ​ക്ക് കാ​ണാ​നാ​കു​ന്ന​ത് പോ​ലെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ മാ​ലി​ന്യ​മി​ല്ലാ​ത്ത​താ​ണ്.

ആ​ളു​ക​ൾ ഭ​ക്ഷ​ണം വി​ള​മ്പാ​ൻ കൈ​യു​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു, ഇ​വി​ടെ എ​ല്ലാം വ​ള​രെ വൃ​ത്തി​യു​ള്ള​താ​ണ്, മി​ക്ക​വാ​റും എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും അ​ങ്ങ​നെ ത​ന്നെ. ഹോ​ട്ട​ലു​ക​ളി​ൽ പോ​ലും നി​ല​ത്ത് മാ​ലി​ന്യ​മി​ല്ലെ​ന്ന് നി​ങ്ങ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യും, കാ​ര​ണം ഇ​ത് വ​ള​രെ ശ്ര​ദ്ധാ​പൂ​ർ​വ്വം ചെ​യ്ത​താ​ണെ​ന്ന് ഞ​ങ്ങ​ൾ ക​രു​തു​ന്നു, ഭ​ക്ഷ​ണം വ​ള​രെ വൃ​ത്തി​യു​ള്ള​തും ആ​രോ​ഗ്യ​ക​ര​വു​മാ​ണ്, ഭ​ക്ഷ​ണം അ​തി​ശ​യ​ക​ര​മാ​യി​രു​ന്നു എ​ന്ന് ത​ന്നെ പ​റ​യാം.”​എ​ന്ന് വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ക്ലോ​യി ജേ​ഡ് പ​റ​ഞ്ഞു.

Related posts

Leave a Comment