ഹോ​ട്ട​ൽ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം;രണ്ടു ലക്ഷം രൂപയും ഫോണും കവർന്ന കേസിൽ നാ​ലു​പ്ര​തി​ക​ൾ കൂടി പി​ടി​യി​ൽ


പു​തു​ക്കാ​ട്: കു​റു​മാ​ലി​യി​ൽ ഹോ​ട്ട​ൽ കു​ത്തി​ത്തു​റ​ന്നു ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും സ്കൂ​ട്ട​റും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ല​പ്പു​റം താ​നൂ​ർ തോ​ണി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ഷി​ഹാ​ബ് ( റ​ഫീ​ഖ് , 31), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ക​ല്ലാ​യി പ​ന്നി​യ​ങ്ക​ര എ​ൻ​വി വീ​ട്ടി​ൽ അ​ജ്മ​ൽ ( 21), പാ​റ​ച്ചി​ലി​ൽ അ​ജി​ത് വ​ർ​ഗീ​സ് ( 20), മു​തു​വ​ല്ലൂ​ർ പാ​റ​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ ജി​ൽ​ഷാ​ദ് ( 28) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

ഒ​ക്ടോ​ബ​ർ 23നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹോ​ട്ട​ലി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി മോ​ഷ്ടാ​ക്ക​ൾ മേ​ശ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റും മോ​ഷ്ടി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്നു.

മ​ല​മു​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പു​തു​ക്കാ​ട് സി​ഐ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്ഐ സി​ദ്ധി​ഖ് അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment