‘മു​ഖ്യ​മ​ന്ത്രി ചെ​റ്റ എ​ന്ന് വി​ളി​ച്ച​തി​ല്‍ അ​ഭി​മാ​ന​മു​ണ്ട്, എ. ​വി​ജ​യ രാ​ഘ​വ​ൻ ഇ​വി​ടെ വ​ന്ന് പ​ത്ത് മി​നി​റ്റ് സം​സാ​രി​ച്ചാ​ല്‍ എ​നി​ക്ക് അ​യ്യാ​യി​രം വോ​ട്ട് കൂ​ടും’: ജി. ​സു​ധാ​ക​ര​ന്‍

ആ​ല​പ്പു​ഴ: സി​പി​എം നേ​താ​വ് എ. ​വി​ജ​യ​രാ​ഘ​വ​ന് മ​റു​പ​ടി​യു​മാ​യി അ​മ്പ​ല​പ്പു​ഴി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ജി. ​സു​ധാ​ക​ര​ന്‍. ആ​ല​പ്പു​ഴ​യെ കു​റി​ച്ച് വി​ജ​യ​രാ​ഘ​ന് ഒ​ന്നും അ​റി​യി​ല്ല. ഇ​വി​ടെ വ​ന്ന് പ​ത്ത് മി​നി​റ്റ് സം​സാ​രി​ച്ചാ​ല്‍ ത​നി​ക്ക് അ​യ്യാ​യി​രം വോ​ട്ട് കൂ​ടു​മെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ചെ​റ്റ എ​ന്ന് വി​ളി​ച്ച​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. ചെ​റ്റ​പ്പു​ര​ക​ളു​ടെ പ്ര​തീ​ക​മാ​ണ് ചെ​റ്റ. ചെ​റ്റ് എ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ന്ന​ത് ചെ​റ്റ​പ്പു​ര​ക​ളെ​യാ​ണ്. പ​തി​നെ​ട്ടു വ​യ​സു​വ​രെ താ​ന്‍ ജീ​വി​ച്ച​ത് ചെ​റ്റ​പ്പു​ര​യി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി നി​ഘ​ണ്ടു​വാ​യി​ക്കാ​ത്ത​തു​കൊ​ണ്ട് മ​ല​യാ​ള​ത്തി​ന്‍റെ അ​ര്‍​ഥ​ഭേ​ദ​ങ്ങ​ള്‍ അ​റി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ര്‍​ശി​ക്കും. പ​ക്ഷെ ചീ​ത്ത പ​റ​യി​ല്ല. അ​തെ​ന്‍റെ ഗു​രു​ത്വ​മെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

‘അ​ദ്ദേ​ഹം ക​മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ നേ​രെ പി​ടി​ച്ചു വാ​യി​ച്ച​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ ആ​യ​ത്. അ​ദ്ദേ​ഹം ഇ​വി​ടെ വ​ന്ന് പ​ത്ത് മി​നി​റ്റ് സം​സാ​രി​ച്ചാ​ല്‍ എ​നി​ക്ക് അ​യ്യാ​യി​രം വോ​ട്ട് കൂ​ടും. അ​താ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗം. അ​മ്പ​ല​പ്പു​ഴ​യൊ​ന്നും വി​ജ​യ​രാ​ഘ​വ​ന് അ​റി​യി​ല്ല. ക​മ്മി​റ്റി കൂ​ടാ​ന്‍ മാ​ത്ര​മാ​ണ് വ​ന്നി​ട്ടു​ള്ള​ത്. എ​ന്‍റെ നാ​ടി​നെ പ​റ്റി ഒ​ന്നും അ​റി​യി​ല്ല. വി​ജ​യ​രാ​ഘ​വ​ന്‍ വ​ന്ന് എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞു​പോ​ക​ട്ടെ’ – ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

‘സി​പി​ഐ മ​ന്ത്രി പി. ​പ്ര​സാ​ദി​ന് ഗു​രു​ത്വ​മി​ല്ല. സി​പി​ഐ​യി​ലെ ആ​രും എ​നി​ക്കെ​തി​രെ പ​റ​ഞ്ഞി​ല്ല. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞി​ല്ല. 6000 വോ​ട്ടി​നാ​ണ് പ്ര​സാ​ദ് ജ​യി​ച്ച​ത്. അ​ത് അ​യാ​ൾ ഓ​ർ​ത്തി​ല്ല. പ്ര​സാ​ദി​ന്‍റെ വി​ജ​യം തു​ലാ​സി​ലാ​ണ്. പ്ര​സാ​ദി​നെ​തി​രെ ഒ​ന്നും പ​റ​യാ​ൻ ഉ​ദ്ദേ​ശി​ച്ച​ത​ല്ല. എ​ല്ലാം ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണ്.

അ​ല്ലെ​ങ്കി​ൽ എ​നി​ക്കെ​തി​രെ പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. എ​നി​ക്ക് പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​മു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പി​ന്നെ അ​യാ​ളെ​ന്തി​നാ ര​ണ്ടാ​മ​ത് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​നെ​ല്ലാം ജ​നം തി​രി​ച്ച​ടി കൊ​ടു​ക്കും. ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം​നി​ന്ന് ത​ങ്ക​പ്പ​ന്‍റെ ത​ല​വെ​ട്ടി​യെ​ടു​ത്ത സ​മ​യ​ത്ത് ഞാ​ൻ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി​യാ​ണ്. പ്ര​സാ​ദ് ആ​യി​രു​ന്നെ​ങ്കി​ല്‍ മു​ണ്ടെ​റി​ഞ്ഞ് ഓ​ടു​മാ​യി​രു​ന്നു’ സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment