ഇന്ത്യയിൽ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 2,293 പേർക്ക്; ലോ​ക​ത്താ​കെ 34,02,034 പേ​ർ​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ൽ 2,293 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ. ഒ​രു ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ഇ​ന്ന​ലെ​യാ​ണ്.

ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 37,336 ആ​യി. 1218 പേ​ർ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 71 പേ​രാ​ണ് മ​രി​ച്ച​ത്. രാ​ജ്യ​ത്ത് ഇ​പ്പോ​ൾ 26,167 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

9950 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ ഉ​ള്ള മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ 11,506 ആ​യി. 485 പേ​ർ മ​രി​ച്ചു. 1879 പേ​ർ​ക്കാ​ണ് അ​സു​ഖം ഭേ​ദ​മാ​യ​ത്.

ലോ​ക​വ്യാ​പ​ക​മാ​യി 2,39,622 പേ​രാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ലോ​ക​ത്താ​കെ 3,402,034 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച 10,80,101 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ൽ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 11,31,015 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 65,776 പേ​രാ​ണ് ഇ​വി‌‌​ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്.

1,131,492 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 903,704 പേ​ർ ഇ​പ്പോ​ഴും അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​മേ​രി​ക്ക​യി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 24,069 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്.

3,15,222 പേ​ർ​ക്ക് ന്യൂ​യോ​ർ​ക്കി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന്യൂ​ജ​ഴ്സി (7,538), മി​ഷി​ഗ​ൻ (3,866), മാ​സ​ച്യു​സെ​റ്റ്സ് (3,716), ഇ​ല്ലി​നോ​യി (2,457), ക​ണ​ക്ടി​ക്ക​ട്ട് (2,339), പെ​ൻ​സി​ൽ​വാ​നി​യ (2,651), ക​ലി​ഫോ​ർ​ണി​യ (2,111) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​റ്റ​ലി​യി​ലാ​ണ്. 28,236 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,07,428 പേ​ർ​ക്കു ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഫ്രാ​ൻ​സി​ൽ 24,594 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഈ ​ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ലാ​യി പു​തു​താ​യി രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും കു​റ​വു​ണ്ട്.

ബ്രി​ട്ട​ണി​ൽ 27,510 പേ​രാ​ണു കോ​വി​ഡി​ന് ഇ​ര​യാ​യ​ത്. ഇ​തോ​ടെ യൂ​റോ​പ്പി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന മ​ര​ണ​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ബ്രി​ട്ട​ൻ. സ്പെ​യി​നി​ൽ 24,824 പേ​രും ജ​ർ​മ​നി​യി​ൽ 6,736 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

Related posts

Leave a Comment