വാഹനത്തിന്‍റെ വായ്‌പ മുടങ്ങി; യുവാവിനെ വീട്ടിൽ കയറി മർദിച്ചതായി പരാതി

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ വായ്‌പ മു​ട​ങ്ങി​യ പേ​രി​ൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദ്ദി​ച്ചെ​ന്ന് പ​രാ​തി.

ഉ​ണ്ണി​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​റി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ യു​വാ​വി​നെ വീ​ട്ടി​ലെ​ത്തി മ​ർ​ദ്ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഷ​ഫീ​ർ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചോ​ള​മ​ണ്ട​ലം ഓ​ട്ടോ ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ താ​മ​ര​ശ്ശേ​രി ബ്രാ​ഞ്ചി​ൽ നി​ന്ന് ഷ​ഫീ​ർ ഗു​ഡ്‌സ് വാ​ഹ​ന​ത്തി​ന്‍റെ പേ​രി​ൽ വാ​യ്‌പ എ​ടു​ത്തി​രു​ന്നു.

എ​ല്ലാ മാ​സ​വും കൃ​ത്യ​മാ​യി തി​രി​ച്ച​ട​വ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​മാ​സ​ത്തെ തി​രി​ച്ച​ട​വ് ഒ​രാ​ഴ്‌ച വൈ​കി​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി​യ ര​ണ്ടു​പേ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ ഷ​ഫീ​ർ പൂ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Related posts

Leave a Comment