ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി: മൂ​ന്ന് മാ​സ​ത്തേ​ക്ക് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ നിർദേശം

ലക്നോ: മൂ​ന്ന് ത​വ​ണ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കു​റ​ഞ്ഞ​ത് മൂ​ന്ന് മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ച​ന്ദ്ര​ഭൂ​ഷ​ൺ സിം​ഗ്.

നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് കു​റ്റം ആ​വ​ർ​ത്തി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി​യി​രു​ന്നു.

ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജ​നു​വ​രി മു​ത​ൽ സെ​പ്തം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 7,070 ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന് ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ടെ​ന്ന് ആ​ർ​ടി​ഒ ഗാ​സി​യാ​ബാ​ദ് പി​കെ സിം​ഗ് പ​റ​ഞ്ഞു.

“ചി​ല കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ മൂ​ന്ന് തവണ വ​രെ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യും. അ​മി​ത​വേ​ഗ​ത, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് പോ​ലെ – മൂ​ന്നി​ൽ കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ലൈ​സ​ൻ​സു​ക​ൾ റ​ദ്ദാ​ക്കാം, ”എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment