ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ചരമഗീതം ! ഇനി മൂന്നു ദിവസം കൂടി മാത്രം…

ഒരു കാലത്ത് ഇന്റര്‍നെറ്റ് ബ്രൗസിംഗില്‍ എല്ലാമെല്ലാമയാ മൈക്രോസോഫ്റ്റിന്റെ ആദ്യ വെബ് ബ്രൗസര്‍ – ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍(ഐ.ഇ.) ഇനി മൂന്ന് ദിവസത്തേക്കുകൂടി മാത്രം.

മൈക്രോസോഫ്റ്റ് വിന്‍ഡോസ്10 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐ.ഇ. അടുത്ത ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളില്‍ തുടരും.

2020 ഓഗസ്റ്റിലാണ് ഐ.ഇക്കുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ അറിയിച്ചത്. മൈക്രോസോഫ്റ്റിന്റെ തന്നെ എഡ്ജ് ബ്രൗസറിനെയാണു പകരമായി നിര്‍ദേശിച്ചിട്ടുള്ളത്.

ഒരുകാലത്ത് നെറ്റ്സ്‌കേപ് നാവിഗേറ്ററായിരുന്നു ഏറ്റവും പ്രചാരമുള്ള ബ്രൗസര്‍. ഐ.ഇയെ മൈക്രോസോഫ്റ്റ് രംഗത്തിറങ്ങിയതോടെ ഇത് ഒന്നാം നമ്പര്‍ ബ്രൗസറായി മാറുകയായിരുന്നു.

നെറ്റ്സ്‌കേപ്പ് നാവിഗേറ്റര്‍ അതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട് ഫയര്‍ഫോക്സ്, ഓപ്പറ എന്നിവ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഐ.ഇ. പിടിച്ചുനിന്നു.

എന്നാല്‍, ഗൂഗിള്‍ ക്രോം രംഗത്തെത്തിയതോടെ ഐ.ഇ. ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ന്നു. 2012 പാതിയായപ്പോള്‍ രണ്ടു ബ്രൗസറുകളും ഒപ്പത്തിനൊപ്പമായി.

പിന്നീട് ക്രോം മുമ്പിലായി. പിന്നീട് മോസില്ല ഫയര്‍ഫോക്‌സ് അടക്കമുള്ള ബ്രൗസറുകള്‍ കൂടി വന്നതോടെ എക്‌സ്‌പ്ലോറര്‍ തികച്ചും അപ്രസക്തമായി.

2015ല്‍ ക്രോമിയം അടിസ്ഥാനമാക്കിയുള്ള എഡ്ജ് ബ്രൗസര്‍ പുറത്തിറക്കിയാണു മൈക്രോസോഫ്റ്റ് നില ഭദ്രമാക്കിയത്.

ബ്രൗസര്‍ മത്സരത്തില്‍ ഗൂഗിള്‍ ക്രോമിനു പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനും എഡ്ജിനു കഴിഞ്ഞു. ഐ.ഇ. ആരാധകര്‍ക്ക് എഡ്ജ് ബ്രൗസര്‍ ഐ.ഇ. മോഡില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു കാലത്ത് 90 ശതമാനത്തിലേറെപ്പേര്‍ ബ്രൗസിംഗിന് ഉപയോഗിച്ചിരുന്ന ഐ.ഇക്ക് ഇപ്പോള്‍ ഇപ്പോള്‍ വിപണിയിലെ പ്രാതിനിധ്യം വെറും 0.38 ശതമാനമാണ്.

Related posts

Leave a Comment