മ​ന്ത്രി​യു​ടെ മ​ക​നെ​തി​രേ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി ! പീ​ഡ​ന​ത്തി​നി​ര​യാ​യ 23കാ​രി​യ്ക്ക് നേ​രെ മ​ഷി​യാ​ക്ര​മ​ണം…

രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി​യു​ടെ മ​ക​നെ​തി​രേ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ 23കാ​രി​ക്ക് നേ​രെ മ​ഷി​യാ​ക്ര​മ​ണം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഡ​ല്‍​ഹി​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.​അ​മ്മ​യ്ക്കൊ​പ്പം യു​വ​തി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് ത​ന്റെ നേ​ര്‍​ക്ക് മ​ഷി ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി.

രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി മ​ഹേ​ഷ് ജോ​ഷി​യു​ടെ മ​ക​നെ​തി​രെ​യാ​ണ് യു​വ​തി പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​നു​വ​രി എ​ട്ടി​നും ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ 17നും ​ഇ​ട​യി​ല്‍ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് പ​രാ​തി.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് ഡ​ല്‍​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഇ​ന്ന​ലെ മ​ന്ത്രി​യു​ടെ മ​ക​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഡ​ല്‍​ഹി പോ​ലീ​സ് മു​ന്‍​പാ​കെ ഹാ​ജ​രാ​യി.

ഡ​ല്‍​ഹി കോ​ട​തി​യി​ല്‍ നി​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രോ​ഹി​ത് ജോ​ഷി പോ​ലീ​സ് സം​ഘ​ത്തി​ന് മു​ന്‍​പാ​കെ ഹാ​ജ​രാ​യ​ത്.

Related posts

Leave a Comment