വി​മാ​ന യാ​ത്ര​യ്ക്കി​ടെ ദു​ര​നു​ഭ​വം! പണികൊടുത്ത ജീ​വ​ന​ക്കാ​ര​ന്‍റെ പേ​ര് സ​ഹി​തം വെ​ളി​പ്പെ​ടുത്തി ​ നടി പൂ​ജ ഹെ​ഗ്ഡെ​; നടി പറയുന്നത് ഇങ്ങനെ…

വി​മാ​ന യാ​ത്ര​യ്ക്കി​ടെ ദു​ര​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ന​ടി പൂ​ജ ഹെ​ഗ്‌​ഡെ ര​ഗ​ത്ത്.

വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ത​ന്നോടു മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നാ​ണ് പൂ​ജ​യു​ടെ ആ​രോ​പ​ണം.

ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രേ​യാ​ണ് ന​ടി രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ള്ള​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​ൻ നേ​രി​ട്ട ദു​ര​നു​ഭ​വം പൂ​ജ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ പേ​ര് സ​ഹി​ത​മാ​ണ് സം​ഭ​വം പൂ​ജ ഹെ​ഗ്ഡെ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

മും​ബൈ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ല്‍ വ​ച്ചാ​ണ് ത​നി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് പൂ​ജ പ​റ​ഞ്ഞു.

വി​പു​ല്‍ ന​കാ​ഷെ എ​ന്ന ജീ​വ​ന​ക്കാ​ര​ന് എ​തി​രെ​യാ​ണ് പൂ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

പൂ​ജ​യു​ടെ ട്വീ​റ്റി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്‍​ഡി​ഗോ രം​ഗ​ത്തെ​ത്തി. പൂ​ജ ഹെ​ഗ്ഡെ​യ്ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്ന് ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പൂ​ജ ഹെ​ഗ്ഡെ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ങ്ങ​നെ… മും​ബൈ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ല്‍​വ ച്ചു ​വി​പു​ല്‍ ന​കാ​ഷെ എ​ന്ന ഇ​ന്‍​ഡി​ഗോ ജീ​വ​ന​ക്കാ​ര​ന്‍ ഞ​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ല്‍ അ​ങ്ങേ​യ​റ്റം ഖേ​ദ​മു​ണ്ട്.

ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഞ​ങ്ങ​ളോ​ട് തി​ക​ച്ചും അ​ഹ​ങ്കാ​ര​ത്തോ​ടെ​യും അ​വ​ഗ​ണ​നയോ​ടെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സ്വ​ര​ത്തി​ലു​മാ​ണ് പെ​രു​മാ​റി​യ​ത്.​ ഇ​ത് ശ​രി​ക്കും ഭ​യാ​ന​ക​മാ​യി​രു​ന്നു- പൂ​ജ പ​റ​ഞ്ഞു.

പൂ​ജ​യ്ക്കു​ണ്ടാ​യ അ​നു​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും താ​ങ്ക​ളു​മാ​യി ഉ​ട​ന​ടി ബ​ന്ധ​പ്പെ​ടാ​ന്‍ ത​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും പി​എആ​റും ഫോ​ണ്‍ ന​മ്പ​റും സ​ഹി​തം ഞ​ങ്ങ​ള്‍​ക്കു​ട​ന്‍ സ​ന്ദേ​ശം അ​യ​ക്ക​ണ​മെ​ന്നും ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്തു.

Related posts

Leave a Comment