സംവിധായകൻ രോഹിത് ധൈര്യം തന്നു;  ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ൾ എ​ടു​ക്കു​മ്പോൾ മനസിലെന്തെന്ന് തുറന്ന് പറഞ്ഞ് ദിവ്യ പിള്ള

 

ടൊ​വി​നോ തോ​മ​സ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ക​ള​യി​ലെ ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ന്ന് ന​ടി ദി​വ്യ പി​ള്ള.

ചി​ത്ര​ത്തി​ലെ ആ ​സീ​ന്‍ ചെ​യ്യാ​ന്‍ അ​ങ്ങ​നെ​യൊ​രു ധൈ​ര്യം ത​നി​ക്ക് ത​ന്ന​ത് സം​വി​ധാ​യ​ക​ൻ രോ​ഹി​ത് ആ​ണെ​ന്നും ടൊ​വി ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രും വ​ള​രെ ത​മാ​ശ​യാ​ക്കി ത​ന്നെ ന​ന്നാ​യി കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ക്കി​യി​ട്ടാ​ണ് ആ ​രം​ഗം ഷൂ​ട്ട് ചെ​യ്ത​തെ​ന്നും ദി​വ്യ പി​ള്ള പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ലെ സീ​ന്‍ ചെ​യ്യാ​ന്‍ അ​ങ്ങ​നെ​യൊ​രു ധൈ​ര്യം എ​നി​ക്ക് ത​ന്ന​തി​ന് രോ​ഹി​തി​ന് ന​ന്ദി പ​റ​യു​ക​യാ​ണ്. പ​ക്ഷെ എ​ന്നും സെ​റ്റി​ല്‍ പോ​കു​മ്പോ​ള്‍ ഇ​ന്നാ​ണോ ആ ​സീ​ന്‍ എ​ന്ന പേ​ടി ഉ​ണ്ടാ​യി​രു​ന്നു.

എ​ന്‍റെ ചോ​ദ്യം കേ​ട്ട് സം​വി​ധാ​യ​ക​ന്‍ രോ​ഹി​തി​നു വ​രെ പേ​ടി​യാ​യി. എ​ന്നെ ഒ​ന്ന് പേ​ടി​പ്പി​ക്കാ​തെ ഇ​രി​ക്കാ​മോ എ​ന്ന് ചോ​ദി​ക്കും. അ​വ​സാ​നം എ​ടു​ക്കു​ന്നി​ല്ല ഒ​ന്ന് പോ ​എ​ന്ന് ആ​ള്‍​ക്ക് പ​റ​യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്’.

Actress Divya Pillai Glam Photo Gallery | Kerala Lives
ടൊ​വി ഉ​ള്‍​പ്പെ​ടെ എ​ല്ലാ​വ​രും വ​ള​രെ ത​മാ​ശ​യാ​ക്കി എ​ന്നെ ന​ന്നാ​യി കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ക്കി​യി​ട്ടാ​ണ് ആ ​രം​ഗം ഷൂ​ട്ട് ചെ​യ്ത​ത്. അ​തി​നുശേ​ഷം ന​മ്മു​ടെ ഇ​മോ​ഷ​ന്‍​സ് ക​റ​ക്ട് ആ​കു​മോ എ​ന്ന​താ​യി​രു​ന്നു എ​നി​ക്ക് പേ​ടി.

കാ​ര​ണം ന​മുക്ക് അ​യാ​ളോ​ട് ഒ​രു വി​കാ​ര​വും തോ​ന്നാ​തെ​യാ​വും അ​ഭി​ന​യി​ക്കു​ന്ന​ത്. ഏ​ത് റൊ​മാ​ന്‍റി​ക് സീ​ന്‍ എ​ടു​ത്താ​ലും പ​ര​സ്പ​രം ആ ​ഒ​രു ഫീ​ല്‍ ഉ​ണ്ടാ​വി​ല്ല. അ​പ്പോ​ള്‍ അ​ത് എ​ങ്ങ​നെ അ​ത് വി​ശ്വാ​സ​യോ​ഗ്യ​മാ​ക്കും എ​ന്ന​താ​ണ് ടെ​ന്‍​ഷ​ന്‍- ദി​വ്യ പി​ള്ള പ​റ​ഞ്ഞു.

Related posts

Leave a Comment