വെ​റും ഭീ​ഷ​ണി​യ​ല്ല, നി​ങ്ങ​ളെ കൊ​ന്നു​ത​ള്ളും എ​ന്നാ​ണ് ഇ​ര​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​​ത്; ഇ​നി​യും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​രും; സ​ണ്ണി ജോ​സ​ഫി​ന് മ​റു​പ​ടി കൊ​ടു​ത്ത് മുഖ്യമന്ത്രി

ക​ണ്ണൂ​ര്‍: ലൈം​ഗി​ക വൈ​കൃ​ത കു​റ്റ​വാ​ളി​ക​ളെ വെ​ൽ ഡ്രാ​ഫ്റ്റ​ഡ് എ​ന്ന് പ​റ​ഞ്ഞ് ന്യാ​യീ​ക​രി​ക്കാ​ൻ വ​ന്നാ​ൽ പൊ​തു​സ​മൂ​ഹം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

രാ​ഹു​ൽ മാ​ങ്കൂ​ട്ട ത്തി​ലി​നെ​തി​രാ​യ ര​ണ്ടാം ബ​ലാ​ത്സം​ഗ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ഈ ​സ്ത്രീ ല​മ്പ​ട​ന്മാ​ര്‍ എ​ന്താ​ണ് കാ​ട്ടി​ക്കൂ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്തു​കൊ​ണ്ടാ​ണ് സ്ത്രീ​ക​ൾ തെ​ളി​വു​മാ​യി മു​ന്നോ​ട്ടു​വ​രാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​ത്. വെ​റും ഭീ​ഷ​ണി​യ​ല്ല, നി​ങ്ങ​ളെ കൊ​ന്നു​ത​ള്ളും എ​ന്നാ​ണ് ഇ​ര​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

അ​തി​നാ​ൽ ത​ന്നെ യ​ഥാ​ര്‍​ത്ഥ വ​സ്തു​ത​ക​ള്‍ തു​റ​ന്നു പ​റ​ഞ്ഞാ​ൽ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് അ​വ​ര്‍ ഭ​യ​ക്കു​ന്നു. ഇ​പ്പോ​ള്‍ വ​ന്ന​തി​നേ​ക്കാ​ള്‍ അ​പ്പു​റ​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ഇ​നി​യും വ​ന്നേ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment