മുപ്പതു രൂപ ലോട്ടറിയുടെ വിലവര്‍ധന അംഗീകരിക്കാനാവില്ലെന്ന ഐഎന്‍ടിയുസി

tv-intucകൊല്ലം: 30 രൂപ ലോട്ടറിയുടെ വില വര്‍ധിച്ച് 50 രൂപയാക്കാനുള്ള അണിയറ നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ആള്‍ കേരള ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി ജില്ലാ പ്രവര്‍ത്തകയോഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. നിലവില്‍ സര്‍ക്കാരിന്റെ നികുതിയേതര ലോവരുമാനത്തിന്റെ എണ്‍പതു ശതമാനത്തിലേറെ തുക സംഭാവനചെയ്യുന്നത് ലോട്ടറിമേഖലയാണ്. എന്നാല്‍ ലോട്ടറി മേഖലയിലെ ഭരണപരമായ കെടുകാര്യസ്ഥതമൂലം ഇത് വിറ്റ് ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ ദിനംപ്രതി കടക്കെണിയിലേക്കാണ്ടു പോകുകയാണ്. മാത്രവുമല്ല ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റില്‍ പറത്തി ഒരു ദിവസം രണ്ട് നറുക്കെടുപ്പെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്.

ലോട്ടറി ടിക്കറ്റ് വിലവര്‍ധിപ്പിക്കാതിരിക്കുക, സമ്മാന ഘടന പുനഃക്രമീകരിക്കുക, വിറ്റുവരവിന്റെ 50 ശതമാനം സമ്മാനമായി നല്‍കുക, തുടങ്ങിയആവശ്യങ്ങളുന്നയിച്ച് 18 ന് ലോട്ടറി ഡയറക്‌ട്രേറ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചു.ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്ത പ്രവര്‍ത്തക യോഗത്തില്‍  ഒ.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി. വാസുദേവന്‍ നായര്‍, പള്ളിമുക്ക് എച്ച്. താജുദീന്‍, എസ്. സലാഹുദീന്‍, കല അനില്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

Related posts