ആഷിക് അബു മോഹന്‍ലാല്‍ ഹേറ്റേഴ്‌സ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു, സംവിധായകന്‍ ആഷിഖ് അബുവിനും റിമ കല്ലിംഗലിനുമെതിരേ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്

സംവിധായകന്‍ ആഷിഖ് അബുവിനെതിരേ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. അതിഷ് എ.ആര്‍ എന്ന വ്യക്തിയാണ് സിനിമരംഗത്തെ ചൂടുപിടിപ്പിക്കുന്ന പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ റിമ പോസ്റ്റിന് കമന്റായിട്ടാണ് അതിഷിന്റെ പ്രതികരണം. അതിഷ് പറയുന്നതിങ്ങനെ-

ഹായ് ചേച്ചി..ആഷിഖ് അബു എന്ന വ്യക്തി..പണ്ട് ഓര്‍ക്കുട്ടില്‍ ലാലേട്ടന്റെ ഹേട്ടേഴ്‌സ് പേജ് അഡ്മിന്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതിന്റെ പേരില്‍ അയാളെ പ്രേക്ഷകര്‍, ഫാന്‍സ് വിളിച്ച ചീത്ത കേട്ടാല്‍ ആരായാലും കരഞ്ഞുപോകും. അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയില്ലായിരിക്കും. അയാളുടെ എഫ്ബി അക്കൗണ്ട് ഒന്നു നോക്കിയാല്‍ മനസ്സിലാവും. ഫേമസ് ആവാന്‍ ഉള്ള എളുപ്പവഴിയാണ് പ്രമുഖരെ കുറ്റപ്പെടുത്തല്‍ എന്ന് അറിയാം. അതല്ല ഐഖ്യദാര്‍ഡ്യം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ വീട്ടില്‍ ഇരുന്നു വൃത്തിയായി കരഞ്ഞുകൊണ്ട് പോപ്പ് കോണ് തിന്നുവാണ് എന്നു പോസ്റ്റ് ഇടേണ്ടി വരും.

മറുപടി ഹിറ്റായതോടെ നിരവധി പേരാണ് ഇത് ലൈക് ചെയ്തിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ റിമയ്ക്കും ഭര്‍ത്താവിനുമെതിരേ വരുന്ന ട്രോളുകളിലും ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സ്ഥാനംപിടിച്ചിട്ടുണ്ട്. അടുത്തിടെ ഫെമിനസവും ഉണക്കമീനും ബന്ധപ്പെടുത്തി റിമ നടത്തിയ പ്രതികരണവും പുലിമുരുകനെ വിമര്‍ശിച്ച നടപടിയും വിവാദമായിരുന്നു.

Related posts