സൈബീരിയയില്‍ ആളുകളുടെ കണ്‍പീലികള്‍ വരെ മഞ്ഞുമൂടിയ നിലയില്‍! മൃതദേഹം സംസ്‌കരിക്കാന്‍ പോലും കഴിയുന്നില്ല; താപനില മൈനസ് 62 ഡിഗ്രി; ചിത്രങ്ങള്‍ പുറത്തുവിട്ട് സഞ്ചാരികള്‍

ലോകത്തെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശങ്ങളില്‍ ഒന്നായ സൈബീരിയയിലെ ഒയ്മ്യാകോണ്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനിലയാണ് മൈനസ് 62 ഡിഗ്രി. തണുപ്പിന്റെ കാഠിന്യംകൊണ്ട് കണ്‍പീലികളില്‍ വരെ മഞ്ഞുവീണുറഞ്ഞതിന്റെ ചിത്രങ്ങള്‍ സഞ്ചാരികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിടുകയും ചെയ്തിരുന്നു.

സഞ്ചാരികളടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്, ഒയ്മ്യാകോണ്‍. എന്നാല്‍, താപനില ഇത്രയും തീവ്രമായ നിലയ്‌ലേയ്ക്ക്, 67 ഡിഗ്രിയായി താഴ്ന്നിരുന്നതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇതിനുമുമ്പ്, 1993ല്‍ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്. 67.7 ഡിഗ്രി. ഭൂമിയുടെ വടക്കന്‍ ഗോളാര്‍ധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്.

മൈനസ് 50 ഡിഗ്രിയായപ്പോള്‍ നടക്കാനിറങ്ങിയ ഗ്രാമവാസിയുടെ കണ്‍പോളയിലാണ് മഞ്ഞ് നിറഞ്ഞത്. കൂടാതെ അതിശൈത്യത്തെ തുടര്‍ന്ന് കണ്‍പീലികളില്‍ വരെ മഞ്ഞ് കട്ടപിടിക്കുന്നതിന്റെ മറ്റു ചിത്രങ്ങളും ഒയ്മ്യാകോണ്‍ നിവാസികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താപനിലയില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് സാധാരണ തെര്‍മോ മീറ്ററുകള്‍ പൊട്ടിത്തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇലക്ട്രോണിക് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ താപനില 62 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞെന്ന് പ്രദേശത്തെ ഉദ്ധരിച്ച് സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനജീവിതം ശരിക്കും ദുസ്സഹമായിരിക്കുകയാണ്. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങാനാവില്ല. മുഖാവരണം മാറ്റിയാല്‍ ആ നിമിഷം കണ്‍പീലി മഞ്ഞുവീണ് മൂടും. ബാറ്ററി ചാര്‍ഡ് വേഗം നഷ്ടമാവുന്നതിനാല്‍ കാറുകളും പ്രവര്‍ത്തനക്ഷമമല്ല. ശവസംസ്‌കാരമാണ് മറ്റൊരു പ്രതിസന്ധി. കുഴിച്ചിടണമെങ്കില്‍ തീകത്തിച്ച് ആദ്യം മഞ്ഞുരുക്കണം.കുഴു കുഴിക്കണമെങ്കില്‍ ദിവസങ്ങളോളം കല്‍ക്കരി കത്തിക്കേണ്ടി വരും. തണുപ്പ് കൂടുതലായതിനാല്‍ മൃതദേഹം അഴുകാനും കാലതാമസമെടുക്കും.

Related posts