ഭീ​ക​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ദേ​ശീ​യ മു​സ്ലീം രം​ഗ​ത്ത് വ​ര​ണമെന്ന്  വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത്

ചേ​ര്‍​ത്ത​ല: കേ​ര​ളം ഭ​രി​ച്ച​വ​ര്‍ മ​ത​തീ​വ്ര​വാ​ദി​ക​ളെ താ​ലോ​ലി​ച്ച​തി​ന്റെ പ​രി​ണി​ത ഫ​ല​മാ​ണ് ഇ​ന്ന് ഹൈ​ന്ദ​വ സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ആ​ര്‍. രാ​ജ​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.

ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ഹി​ന്ദു ജാ​ഗ​ര​ണ്‍ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​റ്റ് മ​ത​സ​മൂ​ഹ​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യ​ണ​മെ​ന്ന ഐ​സി​സി​ന്‍റെ അ‍​ജ​ന്‍​ഡ കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും ഭീ​ക​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ദേ​ശീ​യ ബോ​ധ​മു​ള്ള മു​സ്ലീം സ​മൂ​ഹം രം​ഗ​ത്ത് വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജാ​ഥാ​ക്യാ​പ്റ്റ​ന്‍ അ​ഡ്വ.​പി. രാ​ജേ​ഷ് പ​താ​ക ഏ​റ്റു​വാ​ങ്ങി. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ.​വി. പ​ത്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ സം​ഘ​ട​നാ സെ​ക്ര​ട്ട​റി ജി. ​ശ​ശി​കു​മാ​ര്‍, വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ജ​യ​കൃ​ഷ്ണ​ന്‍, ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​എ​ന്‍. ജി​നു, വി. ​സു​നി​ല്‍​കു​മാ​ര്‍, സി.​എ​ന്‍. പീ​താം​ബ​ര​ന്‍, ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​രൂ​രി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്. സു​ധീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്റ് ഡോ. ​സ​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഇ​ന്ന് രാ​വി​ലെ അ​രൂ​ക്കു​റ്റി മാ​ത്താ​നം ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഒ​റ്റ​പ്പു​ന്ന​യി​ല്‍ സ​മാ​പി​ക്കും.

ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തെ​ക്ക​ടം സു​ദ​ര്‍​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 19ന് ​രാ​വി​ലെ ചെ​ങ്ങ​ണ്ട​യി​ല്‍ നി​ന്ന് യാ​ത്ര ആ​രം​ഭി​ക്കും. വ​ട​ക്കേ അ​ങ്ങാ​ടി​ക്ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള മു​നി​സി​പ്പ​ല്‍ മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

 

 

Related posts

Leave a Comment