ന്യു​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണം! പ്ര​തി​ക​രി​ക്കാ​തെ ക​മ​ല ഹാ​രി​സ്

വാ​ഷിം​ഗ്ട​ണ്‍: ന്യു​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രു കു​മൊ​ക്കെ​തി​രെ ഉ​യ​ർ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളെ സ്വ​ന്തം പാ​ർ​ട്ടി നേ​താ​ക്ക​ൾ ത​ന്നെ അ​പ​ല​പി​ക്കു​ക​യും, ഗ​വ​ർ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്.

ക​ഴി​ഞ്ഞ ദി​വ​സം യു​എ​ൻ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും, ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും സ്ത്രീ​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​നെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ച ക​മ​ല, അ​മേ​രി​ക്ക മു​ഴു​വ​നും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​യു​ണ്ടാ​യ ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത് ഏ​വ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തി.

2018ൽ ​സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നോ​മി​നേ​റ്റ് ചെ​യ്ത ക​വ​നോ​യു​ടെ സെ​ന​റ്റ് ക​ണ്‍​ഫ​ർ​മേ​ഷ​നി​ൽ, അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന ലൈം​ഗീ​കാ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു ക്രോ​സ് വി​സ്താ​രം ന​ട​ത്തു​ക​യും, സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ക​യാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്ത ക​മ​ല എ​ന്തു​കൊ​ണ്ട് ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്നു​വെ​ന്നാ​ണ് ക​മ​ല​യു​ടെ ആ​രാ​ധ​ക​ർ പോ​ലും ചോ​ദി​ക്കു​ന്നു.

അ​തേ സ​മ​യം ലൈം​ഗീ​കാ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ക​മ്മീ​ഷ​ൻ ഗ​വ​ർ​ണ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്നും ക​ണ്ടെ​ത്തി​യാ​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് ഇ​ന്നു പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment