മാഴ്‌സലീഞ്ഞോക്ക് ഹാട്രിക്; ഗോവയെ ഗോള്‍ മഴയില്‍ മുക്കി ഡല്‍ഹി സെമിയില്‍

delh_dynamose1ന്യൂഡല്‍ഹി: സെമി പ്രവേശനം ഡല്‍ഹി ഡൈനാമോസ് ആഘോഷമാക്കി. ഒന്നും രണ്ടുമല്ല, ഒന്നിനെതിരേ അഞ്ചു ഗോളുകളാണ് എഫ്.സി ഗോവയെ തകര്‍ത്തത്. ബ്രസീലിയന്‍ താരം മാഴ്‌സലീഞ്ഞോയുടെ ഹാട്രിക് പ്രകടനമാണ് ഡല്‍ഹിക്കു ജയം അനായസമാക്കിയത്. 38, 48, 56 മിനിറ്റുകളിലായിരുന്നു ഗോവയുടെ നെഞ്ചകം ഭേദിച്ച ഗോളുകള്‍ മാഴ്‌സലീഞ്ഞോ നേടിയത്. 51, 57 മിനിറ്റുകളില്‍ ഗോളടിച്ചു റിച്ചാര്‍ഡ് ഗാഡ്‌സെ ഡല്‍ഹിയുടെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.

ഫുല്‍ഗാന്‍കോ കാര്‍ഡോസ് (31) ഗോവയെ മുന്നിലെത്തിച്ചു. എന്നാല്‍ ഇതിനുശേഷം കളി ഡല്‍ഹി ഏറ്റെടുത്തു. ജയത്തോടെ 12 കളികളില്‍ നിന്നും 20 പോയിന്റുമായി ഡല്‍ഹി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഐഎസ്എലില്‍ നിന്നും പുറത്തായ ഗോവ അവസാന സ്ഥാനക്കാരാണ്

Related posts