പോ​ർ​ച്ചു​ഗീ​സ് മി​ഡ്ഫീ​ൽ​ഡ​ർ ആ​ന്ദ്രെ ഗോ​മ​സ് എ​വ​ർ​ട്ട​ണി​ൽ

മാ​ഡ്രി​ഡ്: പോ​ർ​ച്ചു​ഗീ​സ് മി​ഡ്ഫീ​ൽ​ഡ​ർ ആ​ന്ദ്രെ ഗോ​മ​സ് എ​വ​ർ​ട്ട​ണി​ലേ​ക്ക് കൂ​ടു​മാ​റി. ബാ​ഴ്സ​ലോ​ണ​യി​ൽ നി​ന്ന് 25 മി​ല്യ​ൺ യൂ​റോ ന​ൽ​കി​യാ​ണ് താ​ര​ത്തെ എ​വ​ർ​ട്ട​ൺ സ്വ​ന്ത​മാ​ക്കി​യ​ത്. 25 വ​യ​സു​കാ​ര​നാ​യ ഗോ​മ​സു​മാ​യി അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ എ​വ​ർ​ട്ട​നി​ൽ ലോ​ണി​ൽ ക​ളി​ച്ച താ​രം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ ക​രാ​ർ സ്ഥി​ര​മാ​ക്കാ​ൻ എ​വ​ർ​ട്ട​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 2016ൽ ​ബാ​ഴ്സ​യി​ലെ​ത്തി​യ താ​രം 46 മ​ൽ​സ​ര​ങ്ങ​ളി​ൽ മൂ​ന്നു ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. 2016 യൂ​റോ ക​പ്പ് നേ​ടി​യ പോ​ർ​ച്ചു​ഗ​ൽ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു.

ബെ​ൻ​ഫി​ക്ക​യി​ലൂ​ടെ ക​രി​യ​ർ ആ​രം​ഭി​ച്ച താ​ര​മാ​ണ് ഗോ​മ​സ്. 2014-2016 കാ​ല​യ​ള​വി​ൽ വ​ല​ൻ​സി​യ​യി​ൽ ക​ളി​ച്ച താ​രം മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ഴ്സ​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

Related posts