ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു ! എന്തു കൊണ്ട് ബിജെപിയില്‍ ചേര്‍ന്നുവെന്നതിന് ജേക്കബ് തോമസ് നല്‍കുന്ന ഉത്തരം ഇങ്ങനെ…

മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട താന്‍ ബിജെപി തിരഞ്ഞെടുത്തുവെന്നതിനെ വിശദീകരിക്കുകയാണ് അദ്ദേഹം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് തന്റെ ബിജെപി പ്രവേശത്തെക്കുറിച്ച് മനസ്സു തുറന്നത്. ജേക്കബ് തോമസ് ഐ.പി.എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ഞാന്‍ എന്തു കൊണ്ട് BJP ആയി ? സിവില്‍ സര്‍വീസിന് പോകുമ്പോള്‍ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എന്റെ നാട്ടില്‍ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂര്‍വ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ത്ഥരായ രാഷ്ട്രബോധമില്ലാത്ത – ചിലരുടെ താല്‍പര്യത്തിന്/ ഇഷ്ടത്തിന് ഞാന്‍ എതിരുനിന്നപ്പോള്‍ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു – അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടൂനില്‍ക്കാനാവാതെ ഞാന്‍ ഒറ്റപ്പെട്ടു. വേദനിച്ചു – എന്റെ ജനങ്ങള്‍ക്കായി ‘എന്റെ…

Read More

75 കോടിയോളം രൂപ ചിലവിട്ട് പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങള്‍ വളരുന്നത് കാണാന്‍ എന്തു ഭംഗി; 2017ല്‍ നട്ട ഒരു കോടി വൃക്ഷത്തൈകള്‍ നന്നായി വളരട്ടെ; സര്‍ക്കാരിനെ ട്രോളി ജേക്കബ് തോമസ്…

സര്‍വീസില്‍ നിന്നു വിരമിച്ചതിനു തൊട്ടുപിന്നാലെ പിണറായി സര്‍ക്കാരിനെതിരേ അടുത്ത വിമര്‍ശനവുമായി ജേക്കബ് തോമസ്. ലോക പരിസ്ഥിതി ദിനത്തില്‍ കൊണ്ടു പിടിച്ചു നടക്കുന്ന വൃക്ഷത്തൈകള്‍ നടലിലെ കള്ളക്കളികളാണ് ജേക്കബ് തോമസ് പോസ്റ്റിലൂടെ ഉയര്‍ത്തുന്നത്. 2017ല്‍ നട്ട ഒരു കോടി വൃക്ഷത്തൈകള്‍ നന്നായി വളരട്ടെയെന്ന് ആശംസിക്കുന്ന ജേക്കബ് തോമസ് ഇതിലൂടെ ആരൊക്കെയാണ് വളരുന്നതെന്ന ചോദ്യവും ഉന്നയിക്കുന്നു. ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… 75 കോടിയോളം രൂപ ചെലവിട്ട് 2010 മുതല്‍ പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങളെല്ലാം വളരുന്നത് കാണാന്‍ എന്ത് ഭംഗി! 2017 ല്‍ നട്ട ഒരു കോടി വൃക്ഷതൈകള്‍ നന്നായി വളരട്ടെ!…… വളരുന്നത് ആരൊക്കെ..? ജേക്കബ് തോമസ്

Read More

“എ​സ്ഐ ആ​ക്കി​യാ​ലും കു​ഴ​പ്പ​മി​ല്ല’; സ്രാ​വു​ക​ൾ​ക്കൊ​പ്പം ഉ​ള്ള നീ​ന്ത​ൽ അ​ത്ര സു​ഖ​ക​ര​മല്ല; ത​രം​താ​ഴ്ത്ത​ലി​നെ​തി​രെ ജേ​ക്ക​ബ് തോ​മ​സ്

എ​ഡി​ജി​പി​യാ​ക്കി ത​രം​താ​ഴ്ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തോ​ട് പ്ര​തി​ക​രി​ച്ച് ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്. ത​രം​താ​ഴ്ത്ത​ൽ അ​ല്ല ത​രം തി​രി​ക്ക​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​തി​മാ​നാ​ണ​ല്ലോ നീ​തി ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ത​രം​താ​ഴ്ത്ത​ലി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ ഒ​രു അ​റി​യി​പ്പും കി​ട്ടി​യി​ട്ടി​ല്ല, എ​സ്ഐ​യാ​യി പ​രി​ഗ​ണി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്ഐ പോ​സ്റ്റ് കി​ട്ടി​യാ​ലും സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സി​ലെ ആ ​പോ​സ്റ്റി​നും അ​തി​ന്‍റേ​താ​യ വി​ല​യു​ണ്ടെ​ന്നും പ​റ​ഞ്ഞ ജേ​ക്ക​ബ് തോ​മ​സ് സ്രാ​വു​ക​ൾ​ക്കൊ​പ്പം ഉ​ള്ള നീ​ന്ത​ൽ അ​ത്ര സു​ഖ​ക​ര​മ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. നി​ര​ന്ത​രം കേ​സു​ക​ളി​ല്‍​പ്പെ​ടു​ന്ന​തും ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ലി​രി​ക്കെ പു​സ്ത​ക​മെ​ഴു​തി​യ​തും ത​രം​താ​ഴ്ത്ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. മെ​യ് 31 ന് ​സ​ര്‍​വ്വീ​സി​ല്‍ വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

Read More

അന്ന് സ്വയം വിരമിക്കലിന് അപേക്ഷിച്ചപ്പോള്‍ നിരസിച്ചത് ഓര്‍ത്ത് വേദനിച്ച് പിണറായി ! ഖജനാവ് കാലിയായാലും വേണ്ടില്ല ജേക്കബ് തോമസിനെ തോല്‍പ്പിക്കാന്‍ ഏതറ്റവും വരെ പോകുമെന്ന നിലപാടില്‍ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്…

പിണറായി വിജയന് ഇത് കഷ്ടകാലമാണ്. സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പിണറായിക്കും ഇടത് സര്‍ക്കാരിനും കനത്ത തിരിച്ചടിയാവുകയാണ്. എന്തായാലും വിധിയ്‌ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പിണറായി വേട്ടയാടി നശിപ്പിക്കാന്‍ ആഗ്രഹിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ ഖജനാവ് മുടിച്ചും കേസ് നടത്താനാണ് തീരുമാനം. അതിനാല്‍ തന്നെ ഖജനാവ് കാലിയായാല്‍ പോലും വേണ്ടില്ല എങ്ങനെയും ജേക്കബ് തോമസിനെ തോല്‍പ്പിക്കാന്‍ വേണ്ടി ഇനിയും ലക്ഷങ്ങള്‍ ഒഴുക്കാന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം. സുപ്രീംകോടതിയും ജേക്കബ് തോമസിന്റെ കാര്യത്തില്‍ എതിര്‍ നിലപാട് എടുക്കാന്‍ സാധ്യതയില്ല. എങ്കിലും പരമാവധി കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാനാണ് പിണറായിയുടെ നീക്കം. വിധി പരിശോധിച്ചശേഷം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍…

Read More

എല്ലാം ശരിയായി, സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ..!  അ​ഴി​മ​തി​ക്കെ​തി​രാ​യ ശ​ബ്ദം നി​ല​ച്ചി​ട്ടി​ല്ല, നീ​തി​ന്യാ​യ വ്യ​വ​സ്ഥ സു​ദൃ​ഢമെന്ന് ജേ​ക്ക​ബ് തോ​മ​സ്

ന്യൂ​ഡ​ൽ​ഹി: സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ വി​ധി സ്വാ​ഗ​തം ചെ​യ്ത് ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്. അ​ഴി​മ​തി​ക്കെ​തി​രാ​യ ശ​ബ്ദം കേ​ര​ള​ത്തി​ൽ നി​ല​ച്ചി​ട്ടി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണു വി​ധി ന​ൽ​കു​ന്ന​തെ​ന്നു ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. വൈ​റ്റി​ല​യി​ൽ അ​ഴി​മ​തി തു​റ​ന്നു പ​റ​ഞ്ഞ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ അ​ഴി​മ​തി ന​ട​ത്തി​യ കോ​ർ​പ​റേ​ഷ​ൻ മേ​ധാ​വി​യെ ഇ​തു​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടി​ല്ല. നീ​തി​ന്യാ​യ വ്യ​വ​സ്ഥ സു​ദൃ​ഢ​മാ​ണ് എ​ന്ന സ​ന്ദേ​ശ​മാ​ണു വി​ധി. നീ​തി ന​മു​ക്കു കി​ട്ടും. ജ​ഡ്ജി​മാ​ർ ന​ല്ല​വ​രാ​ണെ​ന്ന സ​ന്ദേ​ശ​മു​ണ്ട്. അ​ഴി​മ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ൽ എ​ല്ലാ​വ​രും ശ​ബ്ദ​മു​യ​ർ​ത്ത​ണം. എ​ന്നാ​ൽ മാ​ത്ര​മേ ഇ​വി​ടെ അ​ഴി​മ​തി അ​വ​സാ​നി​ക്കു​ക​യു​ള്ളു​വെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കെ​തി​രെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം അ​ഴി​മ​തി ആ​ദ്യം ജ​ന​ങ്ങ​ളോ​ടു പ​റ​യു​ക എ​ന്ന​താ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു സു​പ്രീം​കോ​ട​തി​യി​ലെ നാ​ലു ജ​ഡ്ജി​മാ​ർ കോ​ട​തി നി​ർ​ത്തി​വ​ച്ച് ജ​ന​ങ്ങ​ളോ​ടു കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പ​രാ​തി​യി​ൽ സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഡി​വി​ഷ​ൻ…

Read More

 കാഞ്ചന കൂട്ടിൽ നിന്നും തത്തയ്ക്ക് മോചനം..! സ​ർ​ക്കാ​രി​നു വ​ൻ തി​രി​ച്ച​ടി; ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ തി​രി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

ന്യൂ​ഡ​ൽ​ഹി: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്. ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പ​രാ​തി​യി​ൽ സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മുതിർന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തെ​ളി​വി​ല്ലാ​തെ ദീർഘകാലം സ​സ്പെ​ൻ​ഷ​നി​ൽ നി​ർ​ത്തു​ന്ന​തു ശ​രി​യ​ല്ല. പോലീസിൽ അദ്ദേഹത്തിന്‍റെ റാ​ങ്കി​ന​നു​സ​രി​ച്ചു​ള്ള പ​ദ​വി ഒ​ഴി​വി​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ​മാ​യ മറ്റേതെങ്കിലും പദവിയിൽ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഒ​ന്ന​ര വ​ർ​ഷ​മാ​യി സ​സ്പെ​ൻ​ഷ​നി​ൽ നി​ൽ​ക്കു​ന്ന ജേ​ക്ക​ബ് തോ​മ​സി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​നു വ​ൻ തി​രി​ച്ച​ടി​യാ​ണ്. 2017 ഡി​സം​ബ​ർ മു​ത​ൽ ജേ​ക്ക​ബ് തോ​മ​സ് സ​സ്പെ​ൻ​ഷ​നി​ലാ​ണ്. ഓ​ഖി ദു​ര​ന്ത ര​ക്ഷാ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​നാ​യിരുന്നു ആ​ദ്യ സ​സ്പെ​ൻ​ഷ​ൻ. തു​ട​ർ​ന്നു വി​വി​ധ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ല​പ്പോ​ഴാ​യി സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ സ​ർ​വീ​സ് സ്റ്റോ​റി എ​ഴു​തി​യ കാ​ര​ണ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 1985 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജേ​ക്ക​ബ് തോ​മ​സ്…

Read More

ചാലക്കുടിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നെഞ്ചത്ത് ട്വന്റി20 കളിക്കാന്‍ ജേക്കബ് തോമസ്; മുറിവേറ്റ ഡിജിപി ഐപിഎസ് ഉദ്യോഗം രാജിവച്ച് കളത്തിലിറങ്ങുമ്പോള്‍ പണി പാളുക ഇന്നസെന്റിന്; കിറ്റക്‌സ് ഉടമയുടെ കളികള്‍ കേരളത്തെ ഞെട്ടിക്കുമോ…?

സ്രാവുകള്‍ക്കൊപ്പം നീന്തിയതിന്റെ ശിക്ഷ ഇനിയും ജേക്കബ് തോമസ് അനുഭവിച്ചു കഴിഞ്ഞിട്ടില്ല. ഒന്നിനു പിന്നാലെ ഒന്നായി നിസാര കാരണങ്ങള്‍ക്ക് പിണറായി സസ്‌പെന്‍ഡ് ചെയ്ത് ഒതുക്കിയ ജേക്കബ് തോമസ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുകയാണ്. അതും കിഴക്കമ്പലത്തിന്റെ സ്വന്തം ട്വന്റി20യുടെ ലേബലില്‍. ചില കളികള്‍ ചിലര്‍ക്ക് കാണിച്ചു കൊടുക്കുക തന്നെയാവും ഐപിഎസ് രാജിവച്ച് കളത്തിലിറങ്ങുന്നതിലൂടെ ജേക്കബ് തോമസ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ വിപ്ലവം സൃഷ്ടിച്ച പരീക്ഷണത്തിന്റെ കഥയാണ് കിഴക്കമ്പലം ഭരിക്കുന്ന ജനകീയ കൂട്ടായ്മ ട്വന്റി20യ്ക്കു പറയാനുള്ളത്. ചാലക്കുടിയില്‍ ട്വന്റി20 സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മുമ്പേ തന്നെ പ്രചരണമുണ്ടായിരുന്നെങ്കിലും അന്ന് സ്ഥാനാര്‍ഥിയായി ഏവരും മനസ്സില്‍ കണ്ടത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എംഡിയും ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു. എം. ജേക്കബിനെയായിരുന്നു. എന്നാല്‍ ട്വന്റിട്വന്റി ക്രിക്കറ്റിന്റെ അപ്രവചനാത്മകതയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജേക്കബ് തോമസിന്റെ രംഗപ്രവേശം. ടെസ്റ്റിനെയും ഏകദിനത്തെയും പിന്തള്ളി ട്വന്റി20 ക്രിക്കറ്റ് ലോകം പിടിച്ചടക്കിയതിനു സമാനമായിരുന്നു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു…

Read More

ആദ്യം പ്രസംഗിച്ചതിന് പിന്നെ സ്രാവുകള്‍ക്കൊപ്പം നീന്തിയതിന് ഇപ്പോള്‍ അഴിമതി ആരോപിച്ചും ! ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പിണറായി വിജയന് നിയമങ്ങള്‍ ഒന്നും ബാധകമല്ല…

എന്തു വിലകൊടുത്തും കേരളത്തിലെ നവോത്ഥാന നായകരുടെ ഇടയില്‍ സ്ഥാനം പിടിക്കാനുള്ള പങ്കപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് ഗീര്‍വാണം വിട്ട അതേ പിണറായി തന്നെയാണ് സ്ത്രീ സുരക്ഷയ്ക്കായി മാറ്റിവച്ചിരിക്കുന്ന 50 കോടി രൂപ വനിതാമതിലിനായി ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നത്. പീഡനക്കേസില്‍പ്പെട്ട ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആളുകളാണ് വനിതാ സംരക്ഷണത്തിനായി മതിലുയര്‍ത്താന്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ നവോത്ഥാന നായകാനാകന്‍ തുനിഞ്ഞ് ഇറങ്ങിയ പിണറായിക്ക് സത്യം പറയുന്നവരോട് തീരെ താല്‍പ്പര്യമില്ല. അഴിമതിക്കെതിരെ ധീരമായ പോരാട്ടം നടത്തിയ ഡിജിപി ജേക്കബ് തോമസിനെ വീണ്ടും സസ്പെന്റ് ചെയ്ത് പുതിയ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുകയാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടു നില്‍ക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ ഇരിക്കേണ്ടി വരുമെന്ന സന്ദേശം. വിരമിക്കല്‍ കാലാവധി തീരും വരെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസിനെ വീട്ടിലിരുത്താനാണ് നവോത്ഥാന…

Read More

രാജ്യത്തിന് പുറത്ത് നിയമനം അനുവദിച്ചില്ലെങ്കില്‍ അഴിമതിക്കാര്‍ തന്റെ കഥ കഴിക്കുമെന്ന് ജേക്കബ് തോമസ്; പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ പറയുന്നത്…

  തിരുവനന്തപുരം: തന്റെ ജീവന് ഭീഷണി ഉള്ളതിനാല്‍ രാജ്യത്തിനു പുറത്ത് തനിക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് കത്ത് കൈമാറിയത്. സംസ്ഥാനത്തെ പ്രബലരായ രാഷ്ട്രീയനേതാക്കള്‍ക്കെതിരായി അന്വേഷണം നടത്തിയതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നാണ് കത്തില്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നത്. അതിശക്തരായ അഴിമതിക്കാര്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജീവന്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അയച്ച കത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.  

Read More

പിണറായിക്ക് പാലുംവെള്ളത്തില്‍ പണികൊടുത്ത് ജേക്കബ് തോമസ്; മുന്‍ വിജിലന്‍സ് മേധാവിയുടെ ആരോപണങ്ങള്‍ സര്‍ക്കാരിനെ തേച്ചൊട്ടിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് ജേക്കബ് തോമസ് രംഗത്ത്. ഓഖി ദുരന്തത്തിന് 700 കോടിയോളം നഷ്ടം ഉള്ളപ്പോള്‍ 7000 കോടി കേന്ദ്രസഹായം ചോദിച്ച സര്‍ക്കാരിനെതിരെയാണ് പാഠം ഒന്നെന്ന പേരില്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്. അതിന് പിന്നാലെയാണ് ഇന്ന് രണ്ടാം പാഠവുമായി എത്തിയത്. വാര്‍ഷികാഘോഷ പരസ്യം മൂന്ന് കോടി. ഫഌക്‌സ് വയ്ക്കല്‍ രണ്ട് കോടി, ജനതാത്പര്യം അറിയിക്കാന്‍ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവര്‍ ഭാഗ്യവാന്‍മാര്‍, കാണാതായവര്‍ കടലിനോട് ചോദിക്കണം. പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന്. എന്നിങ്ങനെ ആക്ഷേപഹാസ്യ രൂപേണയാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്. ഇത് വളരെപ്പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു. ഓഖിയില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ കണ്ടെത്താനുള്ളവരെ ക്രിസ്മസിന് മുമ്പ് കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയും കേരള സര്‍ക്കാരും പറഞ്ഞിരുന്നു. ക്രിസ്മസ് കഴിഞ്ഞ് ന്യൂഇയര്‍ അടുക്കുമ്പോഴും ആരും വന്നിട്ടില്ല. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. കാണാതായവരെ കുറിച്ച് സര്‍ക്കാരിനോട്…

Read More