ആ മനുഷ്യന്റെ ദീനത്തിന് ഞാന്‍ പ്രതിവിധി പറയാം. ജഗതി ശ്രീകുമാര്‍ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും, ഇത് എന്റെ ഉറപ്പ്…’ ; കാസര്‍കോട്ടെ പാരമ്പര്യ വൈദ്യന്റെ വാക്കുകള്‍

ജഗതി ശ്രീകുമാറിന്റെ ശരീരത്തിലൊന്നു തൊട്ടാല്‍ മതി…ആ നാഡീ ഞരമ്പുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി, ധാരാളം… ആ മനുഷ്യന്റെ ദീനത്തിന് ഞാന്‍ പ്രതിവിധി പറയാം. ജഗതി ശ്രീകുമാര്‍ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്…’ പറയുന്നത് കാസര്‍ഗോഡുകാരുടെ സ്വന്തം മാധവന്‍ വൈദ്യര്‍.

മനസും ശരീരവും തൊട്ടറിഞ്ഞ് മരുന്നിനെ മന്ത്രമാക്കി മാറ്റുന്ന പാരമ്പര്യ വൈദ്യം ക്ഷയിക്കുന്ന കാലത്ത് മാധവന്‍ വൈദ്യരുടെ പ്രസക്തിയെന്തെന്ന ചോദ്യം സ്വാഭാവികം. സ്റ്റെതസ്‌കോപ്പും എക്‌സ്‌റേയും സ്‌കാനും കൊണ്ടളന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ആയുസിന്റെ കണക്കു പുസ്തകം ഉള്ളുതൊട്ടറിഞ്ഞ വൈദ്യം കൊണ്ട് തിരുത്തിയെഴുതിയ ഭൂതകാലമുണ്ട് മാധവന്‍ വൈദ്യര്‍ക്കും അദ്ദേഹമുള്‍പ്പെട്ട മുന്‍തലമുറകള്‍ക്കും.

മരണവക്രത്തില്‍ പിടഞ്ഞപ്പോള്‍, ശരീരം പാതി തളര്‍ന്ന് പോയ നിമിഷങ്ങളില്‍, വൃക്കരോഗവും കരള്‍ രോഗവും പാവപ്പെട്ടവന് മരണത്തിന്റെ ചീട്ട് നല്‍കിയ സന്ദര്‍ഭങ്ങളില്‍ അങ്ങനെ എത്രയോ മുഹൂര്‍ത്തങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് കാവലാളായി മാറിയിരിക്കുന്നു ഈ വൈദ്യന്‍. ജീവന്‍ തൊട്ടറിഞ്ഞ ഭൂതകാലത്തിന്റെ പേരില്‍ മാത്രമല്ല മാധവന്‍ വൈദ്യര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

Related posts