പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​; ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ലയ്ക്കു സമീപം വീണ്ടും വെടിവയ്പ്; നാ​ലു ദി​വ​സ​ത്തി​നി​ടെ മൂ​ന്നാം വെ​ടി​വയ്​പ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല ഗെ​യ്റ്റി​ന് സ​മീ​പം വെ​ടി​വയ്പ്. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ർ​ക്ക് നേ​രേ നാ​ലു ദി​വ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വെ​ടി​വയ്​പു​ണ്ടാ​കു​ന്ന​ത്. സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചാം ന​ന്പ​ർ ഗെ​യ്റ്റി​ന് സ​മീ​പ​മാ​ണ് വെ​ടി​വയ്പു​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ ചു​വ​ന്ന ജാ​ക്ക​റ്റ് ധ​രി​ച്ചി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി. സ്കൂ​ട്ട​റി​ലാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. സി​സി​ടി​വ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്താ​ൻ​ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


വെ​ടി​വയ്പി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ര​ണ്ട് ദി​വ​സം മു​ന്പ് ജാ​മി​യ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​നി​ടെ പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ ന​ട​ത്തി​യ വെ​ടി​വയ്പി​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഷ​ഹീ​ൻ​ബാ​ഗി​ലും വെ​ടി​വയ്​പ്പു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി ര​ണ്ട് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ​ക്ക് ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​സി​പി ചിന്മയ് ബി​സ്വാ​ൾ പ​റ​ഞ്ഞു.

ഷ​ഹീ​ൻ ബാ​ഗി​ൽ സ​മ​ര​ക്കാ​ർ ഇ​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​ത്. പ്ര​തി ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്താ​മാ​ക്കി​യി​രു​ന്നു. ഇ​യാ​ളു​ടെ തോ​ക്കും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment