കു​ള​ത്തു​പ്പു​ഴ​യി​യിൽ സാമൂഹ്യവിരുദ്ധ ശല്യം വർധിക്കുന്നു; അർധരാത്രിയിൽ വ​ട​ക്കും​ക​ര ഗീതാകുമാരിയുടെ വീടിന്‍റെ ജ​ന​ല്‍ ചി​ല്ല് എറിഞ്ഞു തകർത്തു

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ഏ​ഴം​കു​ള​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്ല്യം വ​ര്‍​ദ്ധി​ക്കു​ന്നു. സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ക​ല്ലേ​റി​ല്‍ വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല ത​ക​ര്‍​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധരാ​തി ഏ​ഴം​കു​ളം വ​ട​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഗീ​ത​കു​മാ​രി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം.

ക​ല്ലേ​റി​ല്‍ വീ​ടി​ന്‍റെ മു​ന്‍ വ​ശ​ത്തെ ജ​ന​ല്‍ ചി​ല്ല​ക​ള്‍ ത​ക​ര്‍​ന്നു.പുലർച്ചെയോടെ​യാ​ണ് സം​ഭ​വം. രാ​ത്രി​യി​ല്‍ ശ​ബ്ദം കേ​ട്ടെ​ങ്കി​ലും വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഗീ​താ​കു​മാ​രി പു​റ​ത്തി​റ​ങ്ങി​യി​ല്ല. രാ​വി​ലെ വീ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ജ​ന​ല്‍​ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

വീ​ടി​നു​ള്ളി​ല്‍ നി​ന്നും പാ​റ​ക്ക​ല്ലും ക​ണ്ടെ​ത്തി. ഇ​തോ​ടെ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി ഗീ​താ​കു​മാ​രി കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഏ​ഴം​കു​ളം പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചു സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം കൂ​ടു​ക​യാ​ണ് എ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​ദേ​ശ​ത്തെ മൂ​ന്നു വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​വും നി​ര​വ​ധി വീ​ടു​ക​ളി​ല്‍ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നി​രു​ന്നു.
പ്ര​ദേ​ശ​ത്ത്‌ രാ​ത്രി​കാ​ല പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണം എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തെ സ​മ​യം ഗീ​ത​കു​മാ​രി​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മോ​ഷ​ണ ശ്ര​മം ആ​കാം എ​ന്നും പോ​ലീ​സ് ക​രു​തു​ന്നു

Related posts