മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ശു​ചി​ത്വ ഭാ​ര​തം എ​ന്ന സ്വ​പ്‌​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ യു​വ ത​ല​മു​റ​യ്ക്ക് മാ​ത്ര​മേ ക​ഴി​യൂവെന്ന് പ്രേ​മ​ച​ന്ദ്ര​ൻ എം .​പി

കൊല്ലം: യു​വ​ജ​ന​ങ്ങ​ൾ ശു​ചി​ത്വ സ​ന്ദേ​ശ പ്ര​ചാ​ര​ക​രാ​ക​ണ​മെ​ന്ന് പ്രേ​മ​ച​ന്ദ്ര​ൻ എം .​പി . കേ​ന്ദ്ര യു​വ​ജ​ന കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ൻ കി​ഴി​ലു​ള്ള നെ​ഹ്‌​റു യു​വ കേ​ന്ദ്ര​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീമും സം​യു​ക്ത​മാ​യി ച​വ​റ ബേ​ബി ജോ​ൺ മെ​മ്മോ​റി​യ​ൽ ഗ​വ​ണ്മെ​ന്റ് കോ​ളേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച ​സേ​വാ കാന്പയിന്‍റെ ജി​ല്ലാ ത​ല ഉ​ത്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം .

ന​മ്മ​ൾ താ​മ​സി​ക്കു​ന്ന​യി​ടം നാം ​പ​ഠി​ക്കു​ന്ന ക​ല​യാ​ല​യം ഇ​വ​യെ​ല്ലാം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട ചു​മ​ത​ല വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് . മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ശു​ചി​ത്വ ഭാ​ര​തം എ​ന്ന സ്വ​പ്‌​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ യു​വ ത​ല​മു​റ​യ്ക്ക് മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു .

. ച​ട​ങ്ങി​ൽ എ​ൻ .വി​ജ​യ​ൻ പി​ള്ള എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജി​ല്ലാ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ലി​സാ​ബ്രി​ൻ .ബി , ഡോ . ​മി​നി .എ​ൻ .രാ​ജ​ൻ , ഡോ .​ജി ഗോ​പ​കു​മാ​ർ .ആ​ർ .സു​നി​ൽ കു​മാ​ർ , എന്നിവർ പ്രസംഗിച്ചു.

Related posts