ഒഴുക്ക്  തടയാനാവുന്നില്ല; ജ​ന​പ​ക്ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​പ​ക്ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ൽ ചേർന്നു.പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​നും ആ​ഗ്ര​ഹ​ത്തി​നും വി​രു​ദ്ധ​മാ​യി എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ ചേ​രു​വാ​നു​ള്ള പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നത്.

ജ​ന​പ​ക്ഷം മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, യു​വ​ജ​ന​പ​ക്ഷം മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ജോ വാ​ളാ​ന്ത​റ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എം. സ​ലാ​വു​ദീ​ൻ (എ​രു​മേ​ലി), പി.​ഡി. ജോ​ണ്‍ പൗ​വ​ത്ത് (മു​ണ്ട​ക്ക​യം), ബി​ജു പ്ലാ​ക്ക​ൽ (ചി​റ​ക്ക​ട​വ്), ടോ​ജോ നെ​ടും​ന്താ​ന​ത്ത് (മ​ണി​മ​ല), ജി​മ്മി കു​ന്ന​ത്തു​പു​ര​യി​ടം (കാ​ഞ്ഞി​ര​പ്പ​ള്ളി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​ർ ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നത്.

യു​വ​ജ​ന​പ​ക്ഷം നേ​താ​ക്ക​ളാ​യ സ​ദാം ക​നി​ക്കു​ട്ടി, ദി​ലീ​പ് കൊ​ണ്ടു​പ​റ​ന്പി​ൽ, ഷെ​ഫീ​ക് രാ​ജ, അ​ഖി​ൽ പെ​രും​ന്തോ​ട്ടം​കു​ഴി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർന്നു.
ഇ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ന്ന ല​യ​ന സ​മ്മേ​ള​നം ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സീ​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെയ്തു. പി.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, റി​ജോ വാ​ളാ​ന്ത​റ, തോ​മ​സ് കു​ന്ന​പ്പ​ള്ളി, മാ​ത്യൂ​സ് ജോ​ർ​ജ്, ഫ്രാ​സീ​സ് തോ​മ​സ്, ജോ​ർ​ജ്കു​ട്ടി വ​ള​യം, ജോ​സ് പ​ഴേ​തോ​ട്ടം, ടോ​മി ഡൊ​മി​നി​ക്, ജോ​സ് കൊ​ച്ചു​പു​ര, സാ​വി​യോ പാ​ന്പൂ​രി, മൈ​ക്കി​ൾ ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts