അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ണ്ടെ​ന്ന ന്യാ​യം! ജ​യ​ല​ളി​ത സ്മാ​ര​കം അ​ട​യ്ക്കും; ശ​ശി​ക​ല​യു​ടെ നീ​ക്കം പാ​ളി

ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെ​യി​ൽ രാ​ഷ്ട്രീ​യ ബ​ലാ​ബ​ലം കൊ​ഴു​ക്കു​ന്ന​തി​നി​ടെ ശ​ശി​ക​ല ക്യാ​ന്പി​ന് തു​ട​ക്ക​ത്തി​ലേ തി​രി​ച്ച​ടി. മ​റീ​ന ബീ​ച്ചി​ലെ ജ​യ​ല​ളി​ത സ​മാ​ധി​യി​ൽ ഉ​പ​വാ​സ​മി​രു​ന്ന​ശേ​ഷം ശ​ക്തി​പ്ര​ക​ട​ന​ത്തി​നു​ള്ള ഒ​രു​ക്ക​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ സ്മാ​ര​ക​ത്തി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യ​താ​ണ് ശ​ശി​ക​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ണ്ടെ​ന്ന ന്യാ​യം പ​റ​ഞ്ഞാ​ണ് ജ​യ സ്മാ​ര​കം അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ചെ​ന്നൈ ക​ണ്ട ഏ​റ്റ​വും വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തെ സാ​ക്ഷി​യാ​ക്കി ക​ഴി​ഞ്ഞ​യാ​ഴ്ച തു​റ​ന്ന സ്മാ​ര​ക​ത്തി​ൽ എ​ന്ത് അ​റ്റ​കു​റ്റ​പ്പ​ണി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment