ആദ്യവിളവെടുപ്പിൽ അപ്രതീക്ഷിത വിളവെടുപ്പ്; എ​ട്ടു മാ​സം കൊ​ണ്ട് 800 ഗ്രാം; മ​ത്സ്യ​കൃ​ഷി​യി​ൽ താ​ര​മാ​യ ജ​യ​ന്തി രോ​ഹുവിനെക്കുറിച്ചറിയാം

കു​ര്യ​ൻ കു​മ​ര​കം


കു​മ​ര​കം: മ​ത്സ്യ​കൃ​ഷി​യി​ൽ ഇ​നി ജ​യ​ന്തി​രോ​ഹു താ​ര​മാ​കും. ജ​യ​ന്തി​രോ​ഹു​വി​ന്‍റെ ആ​ദ്യ വി​ള​വെ​ടു​പ്പ് കു​മ​ര​ക​ത്ത് ന​ട​ത്തി​യ​പ്പോ​ൾ ഏ​റ്റ​വു​മ​ധി​കം ലാ​ഭം ല​ഭി​ക്കു​ന്ന ഇ​നം മ​ത്സ്യ​മാ​ണി​തെ​ന്ന് വ്യ​ക്ത​മാ​യി. കു​മ​ര​കം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽനി​ന്നു ന​ൽ​കി​യ 900 ജ​യ​ന്തി രോ​ഹു​ക​ഞ്ഞു​ങ്ങ​ൾ കേ​വ​ലം എ​ട്ടു മാ​സം കൊ​ണ്ട് 800 ഗ്രാ​മി​ല​ധി​കം തൂ​ക്ക​മെത്തി.
ഇ​ന്ന​ലെ കു​മ​ര​കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്തെ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം കോ​ട്ട​യം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ​നി​ര പ്ര​ദ​ർ​ശ​ന തോ​ട്ട​ത്തി​ൽ ന​ട​ന്ന മ​ത്സ്യ വി​ള​വെ​ടു​പ്പി​ൽ പ്ര​വീ​ണ്‍ എ​ന്ന ക​ർ​ഷ​ക​ന് ല​ഭി​ച്ച​ത് അ​പ്ര​തീ​ക്ഷി​ത വി​ള​വാ​യി​രു​ന്നു.

പ്ര​വീ​ണ്‍ 10 ഏ​ക്ക​റി​ൽ മ​റ്റു മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം 300 ജ​യ​ന്തി രോ​ഹു​കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കൃ​ഷി ചെ​യ്ത​ത് . മ​റ്റു മ​ത്സ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​ടു​ത​ൽ തൂ​ക്കം ജ​യ​ന്തി​രോ​ഹു​വി​നാ​യി​രു​ന്നു. കു​മ​ര​ക​ത്തും പാ​ലാ​യി​ലു​മാ​യി വ​ള​ർ​ത്തു​ന്ന 600 മ​ത്സ്യ​ങ്ങ​ളും ന​ല്ല വ​ള​ർ​ച്ച കൈ​വ​രി​ച്ചു ക​ഴി​ഞ്ഞു. കേ​വ​ലം അ​ഞ്ചു രൂ​പ​യാ​ണ് ഒ​രു മ​ത്സ്യ​ക്കു​ഞ്ഞി​ന്‍റെ വി​ല .

ഇ​ന്ത്യ​യി​ലെ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി​യി​ൽ ക​ർ​ഷ​ക​ർ ഏ​റെ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത് ഇ​ന്ത്യ​ൻ മേ​ജ​ർ കാ​ർ​പ്പ് ഇ​ന​ങ്ങ​ളാ​യ ക​‌ട്‌ല, രോ​ഹു, മൃ​ഗാ​ൾ തു​ട​ങ്ങി​യ​വ​യാ​ണ്. കൂ​ടാ​തെ വി​ദേ​ശ​ കാ​ർ​പ്പു​ക​ളാ​യ ഗ്രാ​സ് കാ​ർ​പ്പ്, കോ​മ​ണ്‍ കാ​ർ​പ്പ്, സി​ൽ​വ​ർ കാ​ർ​പ്പ് തു​ട​ങ്ങി​യ​വ​യും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്. ഇ​വ​യി​ൽ രോ​ഹു​വി​നാ​ണ് കൂ​ടു​ത​ൽ ഡി​മാ​ൻ​ഡ്.

ഐസിഎആ​ർ​സി​ഐഎ​ഫ്എയും ​നോ​ർ​വേ​യി​ലെ ജ​ല​കൃ​ഷി ഗ​വേ​ഷ​ണ സ്ഥാ​പ​ന​വും സം​യു​ക്ത​മാ​യി ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി സെ​ല​ക്ടീ​വ് ബ്രീ​ഡിം​ഗ് ജ​നി​ത​ക സാ​ങ്കേ​തി​ക മാ​ർ​ഗ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ മ​ത്സ്യ ഇ​ന​മാ​ണ് ജ​യ​ന്തി രോ​ഹു. ഇ​ന്ത്യ​യു​ടെ 50 -ാമ​ത് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തി​നാ​ലാ​ണ് ഇ​തി​ന് ജ​യ​ന്തി​രോ​ഹു എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത​ത്. ഭൂവ​നേ​ശ്വ​റി​ലാ​ണ് മത്സ്യവിത്തുത്പാ​ദനം.

അ​ദ്യ​ത്തെ ര​ണ്ടു മാ​സം തീ​റ്റ​യാ​യി ഫി​ഷ് പെ​ല്ല​റ്റും തു​ട​ർ​ന്ന് ക​ട​ല​പ്പി​ണ്ണാ​ക്കും ത​വി​ടും സ​മാ​സ​മം വെ​ള്ളം ചേ​ർ​ത്ത് ഉ​രു​ള​ക​ളാ​ക്കി​യ​തും കൊ​ടു​ത്താ​ൽ മ​തി​യാ​കും അ​തു​കൊ​ണ്ടു​ത​ന്നെ ജ​യ​ന്തി​രോ​ഹു​കൃ​ഷി​ക്ക് ചെ​ല​വു കു​റ​യു​മെ​ന്ന് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്രോ​ഗ്രാം കോ ​ഓ​ഡി​നേ​റ്റ​ർ ജി. ​ജ​യ​ല​ക്ഷ്മി അ​ഭി​പ്രാ​യ​പ്പെ​ട്ടു..

Related posts