നി​ന​ക്കൊ​ക്കെ ആ​ണ​ത്ത​മു​ണ്ടോ ? അ​വ​ളെ നി​ല​യ്ക്കു നി​ര്‍​ത്താ​നാ​വാ​ത്ത നീ​യൊ​ക്കെ എ​ന്ത് ഭ​ര്‍​ത്താ​വാ​ണ്; മോ​ശം ക​മ​ന്റു​ക​ള്‍​ക്ക് കി​ടി​ല​ന്‍ മ​റു​പ​ടി ന​ല്‍​കി ജീ​വ

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ദ​മ്പ​തി​ക​ളാ​ണ് ജീ​വ ജോ​സ​ഫും ഷി​റ്റു എ​ന്ന അ​പ​ര്‍​ണ തോ​മ​സും.

സ​രി​ഗ​മ​പ കേ​ര​ളം എ​ന്ന സം​ഗീ​ത റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​യ ജീ​വ വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ​ത്.

സൂ​ര്യ മ്യൂ​സി​ക്കി​ല്‍ അ​വ​താ​ര​ക​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ര്‍​ണ ജീ​വ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​വു​ന്ന​തും. പി​ന്നീ​ട് ഇ​രു​വ​രും വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ജീ​വ​യും ഭാ​ര്യ​യും മോ​ഡ​ലു​മൊ​ക്കെ​യാ​യ അ​പ​ര്‍​ണ​യും അ​വ​താ​ര​ക​രാ​യി എ​ത്തു​ന്ന മി​സ്റ്റ​ര്‍ ആ​ന്റ് മി​സി​സ് എ​ന്ന ഷോ​യും സൂ​പ്പ​ര്‍ ഹി​റ്റാ​യി മു​ന്നേ​റു​ക​യാ​ണ്.

ജീ​വ​യു​ടെ ഭാ​ര്യ​യാ​യ അ​പ​ര്‍​ണ മു​മ്പ് എ​യ​ര്‍​ഹോ​സ്റ്റ​സാ​യി ജോ​ലി ചെ​യ്തി​രു​ന്നു. അ​വ​താ​ര​ക എ​ന്ന​തി​നൊ​പ്പം അ​ഭി​ന​യ​ത്തി​ലും താ​രം ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട് അ​പ​ര്‍​ണ.

അ​പ​ര്‍​ണ​യും ജീ​വ​യും യൂ​ട്യൂ​ബി​ലും സ​ജീ​വ​മാ​യി​രു​ന്നു. ഇ​ട​യ്ക്ക് അ​വ​ര്‍ ചാ​ന​ല്‍ നി​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ പു​തി​യ ചാ​ന​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​രു​വ​രും.

ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍​മീ​ഡി​യ ടോ​ക്സി​റ്റി​യെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഇ​രു​വ​രും. പ​ല​പ്പോ​ഴും പ​ല വി​മ​ര്‍​ശ​ന​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും അ​തെ​ല്ലാം ശ്ര​ദ്ധി​ക്കാ​ന്‍ പോ​യാ​ല്‍ അ​വ​സ്ഥ എ​ന്താ​കു​മെ​ന്നും നീ ​എ​ന്ത് ഭ​ര്‍​ത്താ​വാ​ണ് അ​വ​ളെ അ​ഴി​ച്ച് വി​ട്ടി​രി​ക്കു​ക​യാ​ണോ എ​ന്നൊ​ക്കെ​യാ​ണ് പ​ല​രും ചോ​ദി​ക്കു​ന്ന​തെ​ന്നും ജീ​വ പ​റ​യു​ന്നു.

ഇ​തൊ​ക്കെ ചോ​ദി​ക്കു​ന്ന​ത് സ്ത്രീ​ക​ള്‍ ത​ന്നെ​യാ​ണ്. നി​ന​ക്ക് ആ​ണ​ത്തം ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ക്കാ​റു​ണ്ട്.

ശ​രി​ക്കും ഇ​വ​രൊ​ക്കെ ആ​ണ​ത്തം എ​ന്ന​ത് കൊ​ണ്ട് എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും പ​ല​രും ടോ​ക്സി​റ്റി​ക്ക് വേ​ണ്ടി​യാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ജീ​വ പ​റ​യു​ന്നു.

Related posts

Leave a Comment