പ​ത്തു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു ! യു​വ​തി​യ്ക്ക് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ച് കോ​ട​തി

പ​ത്തു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വ​തി​ക്ക് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച് കോ​ട​തി. വ​ഴി​ക്ക​ട​വ് മു​ണ്ട പു​ളി​യ​ക്കോ​ട് ബി​നി​ത(​മ​ഞ്ജു-36)​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

മ​ഞ്ചേ​രി സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി​യാ​ണ് യു​വ​തി​യെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്.

പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

12 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

പ​ല ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​ന് പോ​ക്സോ നി​യ​മ​ത്തി​ലെ മ​റ്റൊ​രു വ​കു​പ്പ് പ്ര​കാ​രം പ്ര​തി​ക്ക് 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.

ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​കും. 2013ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​കു​ന്ന​ത്.

Related posts

Leave a Comment