ശാസ്താംകോട്ട : ജെൻസി തലമുറ മാറ്റങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നവരാണെന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ഫിലിപ്പ് ഏബ്രഹാം.
രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ “സ്വാവബോധം ജൻസി ജനറേഷനിൽ’ എന്ന വിഷയത്തെ അധികരിച്ചുനടന്ന ഇന്ററാക്റ്റീവ് സെക്ഷനിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്ലാസ് വിദ്യാർഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായിരുന്നു.
വളരെപ്പെട്ടെന്ന് പ്രതികരിക്കുകയും മാറ്റങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന പുതിയ തലമുറയ്ക്ക് വൈകാരികമായ സന്തുലിതാവസ്ഥഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സെക്ഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി. ഏബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു.
