തികഞ്ഞ സൂക്ഷ്മതക്കുറവ്! യേശുക്രിസ്തുവിനെ ദുര്‍ദേവത എന്നു വിശേഷിപ്പിച്ചത് അക്ഷന്തവ്യമായ സൂക്ഷ്മതക്കുറവാണെന്ന് സിബിസിഐ; ഇത്തരം പിശകുകള്‍ വരുന്നത് വലിയ തെറ്റ്

Jesus_gujarat_0906ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ ഒ​ന്പ​താം ക്ലാസ് പാ​ഠപു​സ്ത​ക​ത്തി​ൽ യേ​ശുക്രി​സ്തു​വി​നെ ദുർദേവത എന്നു വി​ശേ​ഷി​പ്പി​ച്ച​ത് അ​ക്ഷ​ന്ത​വ്യ​മാ​യ സൂ​ക്ഷ്മ​ത​ക്കു​റ​വാ​ണെ​ന്ന് സി​ബി​സി​ഐ.

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ത​യാ​റാ​ക്കേ​ണ്ട​ത് ഏ​റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യാ​ണ്. ഒ​രു ത​ല​മു​റ​യ്ക്കുത​ന്നെ വെ​ളി​ച്ചം പ​ക​രേണ്ട പു​സ്ത​ക​ങ്ങ​ളി​ൽ സൂ​ക്ഷ്മ​ത​ക്കു​റ​വുകൊ​ണ്ട് ഇ​ത്ത​രം ഗു​രു​ത​ര​മാ​യ പി​ശ​കു​ക​ൾ വ​രു​ന്ന​ത് വ​ലി​യ തെ​റ്റു ത​ന്നെ​യാ​ണെ​ന്ന് സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മോ​ൺ. ജോ​സ​ഫ് സി. ​ചി​ന്ന​യ്യ​ൻ പ​റ​ഞ്ഞു. ഒ​ന്പ​താം ക്ലാ​സി​ലെ പാ​ഠ​ഭാ​ഗ​ത്ത് യേ​ശു​വി​നെ”ഹേ​വാ​ൻ'(ദുർദേവത) എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തി​ക​ഞ്ഞ സൂ​ക്ഷ്മ​ത​ക്കു​റ​വാ​ണ് ഇ​തി​നു പി​ന്നി​ൽ. മ​തേ​ര​ത്വ​വും ആ​ർ​ഷസം​സ്കാ​ര​വു​മു​ള്ള ഒ​രു രാ​ജ്യ​ത്ത് ഇ​ത്ത​രം തെ​റ്റു​ക​ൾ അ​ക്ഷ​ന്ത​വ്യ​മാ​ണ്. അ​ച്ച​ടി​പ്പി​ശ​ക് മൂ​ല​മു​ണ്ടാ​യ തെ​റ്റാ​ണെ​ന്നാ​ണ് ഗു​ജ​റാ​ത്ത് വി​ദ്യാ​ഭ്യാ​സമ​ന്ത്രി ഭൂ​പേ​ന്ദ്ര സിം​ഗ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. തിരുത്തിയ പാ​ഠ​പു​സ്ത​കം വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ലോ​കം മു​ഴു​വ​ൻ ആ​രാ​ധി​ക്കു​ന്ന യേ​ശു​ക്രി​സ്തു​വി​നെ മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു വി​ശേ​ഷി​പ്പി​ക്കു​ന്ന​തു തീ​ർ​ത്തും അ​പ​മാ​ന​ക​ര​വും ദു​ഃഖ​ക​ര​വു​മാ​ണ്. അ​ച്ച​ടി​ത്തെ​റ്റാ​ണെ​ന്നു സ​ർ​ക്കാ​ർ ത​ന്നെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈ​സ്ത​വ പാ​ര​ന്പ​ര്യം അ​നു​സ​രി​ച്ചു ക്ഷ​മി​ക്കു​ക​യാ​ണെ​ന്നും മോൺ ചിന്നയ്യൻ പറഞ്ഞു.

Related posts