പരോളിന്റെ സെറ്റില്‍ വച്ച് ആ രഹസ്യം എനിക്ക് മനസിലായി! നാമെല്ലാവരും നിരന്തരം ചോദിച്ചിരുന്ന ചോദ്യത്തിനുള്ള ഉത്തരം; മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമായി താന്‍ മനസിലാക്കിയതിനെക്കുറിച്ച് നടി മിയ ജോര്‍ജ്

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്തായിരിക്കുമെന്നത് കേരളത്തിനുള്ളില്‍ മാത്രമല്ല, പുറത്തുള്ളയാളുകളുടെയിടയിലും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പല അവസരങ്ങളിലും ഇന്റര്‍വ്യൂകളിലും സ്വകാര്യ സംഭാഷണങ്ങളിലുമെല്ലാം പലരും അദ്ദേഹത്തോട് ആ ചോദ്യം ചോദിച്ചിട്ടുണ്ടെങ്കിലും തന്റെ സൗന്ദര്യത്തിന്റെ യഥാര്‍ത്ഥ രഹസ്യമെന്താണെന്ന് അദ്ദേഹമിതുവരെയും തുറന്നു പറഞ്ഞിട്ടില്ല.

എന്നാല്‍ മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി മിയ ജോര്‍ജ്. പരോള്‍ സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് പഴംപൊരിയും ബീഫും വാങ്ങിത്തന്ന ശേഷം മമ്മൂക്ക അത് കഴിക്കാതിരുന്നതിന്റെ രഹസ്യമാണ് മിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പലരും അത്ഭുതത്തോടെ കാണുന്ന മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം മിയ വെളിപ്പെടുത്തിയത്. മിയയുടെ വാക്കുകള്‍ ഇങ്ങനെ…

എനിക്ക് പഴംപൊരിയും ബീഫും വാങ്ങിത്തന്ന ശേഷം, മമ്മൂക്കയോട് കഴിക്കുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ എണ്ണയാണ് അതുകൊണ്ട് വേണ്ട എന്ന് പറഞ്ഞു. പാല്‍ചായ കുടിക്കാന്‍ വേണ്ടി ആഗ്രഹിച്ചപ്പോള്‍ ‘പാല്‍ അത്ര നന്നാവില്ല’ എന്ന് ജോര്‍ജേട്ടന്‍ പറഞ്ഞത് കേട്ട് ആ ചായ കുടിക്കാതെ തിരിച്ചു കൊടുത്തു വിട്ടു. ഈ രണ്ട് സംഭവങ്ങളില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ആരോഗ്യകാര്യത്തില്‍ ഒരുപാട് ശ്രദ്ധിക്കുന്ന ആളാണ് മമ്മൂക്കയെന്നാണ്.

എപ്പോഴും നാമൊക്കെ പറയാറുള്ള കാര്യമാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്തെന്ന്. മമ്മൂക്കയുടെ സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും ഒക്കെ പ്രധാന കാരണം അദ്ദേഹം ഇത്രയും വര്‍ഷങ്ങളായി പാലിച്ചുകൊണ്ടു പോകുന്ന ആഹാരകാര്യത്തിലെ ശ്രദ്ധയാണ്. ആഹാരം കാണുമ്പോള്‍ നല്ലത് മാത്രം കഴിച്ച് ശരീരത്തിന് മോശമാവില്ല എന്നുള്ള ഉറപ്പ് വരുത്തിയതിനുശേഷമാണ് അദ്ദേഹം കഴിക്കുന്നത്.

ഒപ്പം കഴിക്കുന്നവര്‍ക്കും അദ്ദേഹം ആഹാരം പങ്കുവയ്ക്കാറുണ്ട്. എന്തിനെപ്പറ്റിയും നല്ല അറിവാണ് അദ്ദേഹത്തിന്. എന്തെങ്കിലും സംശയം അഥവാ തോന്നിയാല്‍ ഗൂഗിളില്‍ തിരഞ്ഞ് ക്ലിയര്‍ ചെയ്തതിനുശേഷമേ അടുത്ത വിഷയത്തിലേക്ക് കടക്കൂ. പുതിയ കാര്യങ്ങളെക്കുറിച്ച് അറിയാനും അത് മറ്റുള്ളവരുമായി പങ്കുവക്കാനുള്ള മനസ്സും അദ്ദേഹത്തിനുണ്ട്. മിയ പറഞ്ഞു.

 

Related posts