ക്രൈം ഫയൽ സിബിഐയ്ക്ക്..! ജിഷ്ണു പ്രണോയി കേസ് സിബിഐക്കു വിടാൻ സർക്കാർ തീരുമാനം; പിതാവ് നൽകിയ കത്തിന് സർക്കാർ അംഗീകാരം നൽകി

jishnuതിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസ് സിബിഐക്കു വിടുന്നു. അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാ വശ്യപ്പെട്ട് ജിഷ്ണുവിന്‍റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ച കത്തിന് സർക്കാർ അംഗീകാരം നൽകി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഡിജിപിക്കു നിർദേശം നൽകിയിട്ടുണ്ട്.

ജിഷ്ണു പ്രണോയി കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പിതാവ് അശോകൻ ആവശ്യപ്പെട്ടിരുന്നു. കേരള പോലീസിന്‍റെ അന്വേഷണത്തിൽ കേസ് അട്ടിമറിക്കപ്പെടുന്നതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ജിഷ്ണുവിന്‍റെ പിതാവ് അശോകൻ പറഞ്ഞു.

ഡിജിപി ഓഫീസിനു മുന്നിൽ ജിഷ്ണുവിന്‍റെ അമ്മ മഹിജയടക്കമുള്ളവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി വേണമെന്ന ആവശ്യവും ജിഷ്ണുവിന്‍റെ പിതാവ് മുഖ്യമന്ത്രിക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്

Related posts