ഇതു വെറും ബെഡായി അല്ല..! സർക്കാരിന്‍റെ ലക്ഷ്യം ആവേശത്തോടെ കുട്ടികൾ സ്കൂളി ലേക്ക് പോകും വിധം സ്കൂളുകളുടെ അന്തരീക്ഷം മാറ്റുന്നതിലെന്ന് മുകേഷ്

mukeshകൊല്ലം: രാവിലെ എഴുന്നേറ്റാൽ കുട്ടികൾ ആവേശത്തോടെ സ്കൂളിലേക്ക് പോകും വിധത്തിൽ സ്കൂളുകളുടെ അന്തരീക്ഷം മാറ്റുന്നതിനാണ് സംസ്‌ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് എം.മുകേഷ് എംഎൽഎ പറഞ്ഞു.

തൊഴിൽവകുപ്പ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ചൈൽഡ് ലൈൻ എന്നിവയുടെ സംയുക്‌തഭിമുഖ്യത്തിൽ അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ബാലവേല വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാലയങ്ങളുടെ ഭൗതികാന്തരീക്ഷവും പഠനനിലവാരവും മെച്ചപ്പെടുത്തി വിദ്യാഭ്യാസ മേഖലയെ സുശക്‌തമാക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

സംസ്‌ഥാന ബാലാവകാശ കമ്മീഷനംഗം സി.ജെ.ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ആർ സുധാകാന്ത് ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി.

കോർപ്പറേഷൻ കൗൺസിലർ എം ഗോപകുമാർ, ജില്ലാ ലേബർ ഓഫീസർ കെഎസ് സിന്ധു, സ്കൂൾ ഹെഡ്മിസ്ട്രസ് ശോഭനാദേവി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ലിബുമോൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) എ ബിന്ദു, ചൈൽഡ് ലൈൻ ജില്ലാ കോ–ഓർഡിനേറ്റർ സി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Related posts