ക്കം: ഒ​ടു​വി​ൽ ഡി​എ​ൻ​എ ഫ​ലം വ​ന്നു! മൃതദേഹം ജിഷ്ണുവിന്‍റേത് തന്നെ; ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ ബന്ധുക്കളും നാട്ടുകാരും

വൈ​ക്കം: ഒ​ടു​വി​ൽ ഡി​എ​ൻ​എ ഫ​ലം വ​ന്നു. കോ​ട്ട​യം മ​റി​യ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​ത്തി​യ മൃ​തദേ​ഹാ​വ​ശി​ഷ്ടം ജി​ഷ്ണു​വി​ന്‍റേതു ത​ന്നെ​യെ​ന്നു വ്യ​ക്ത​മാ​യ​താ​യി അ​ധി​കൃ​ത​ർ.

വൈ​ക്കം വെ​ച്ചൂ​ർ ശാ​സ്ത​ക്കു​ളം സ്വ​ദേ​ശി ജി​ഷ്ണു​വി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​റി​യ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​ത്തി​യ​ത് ജി​ഷ്ണു​വി​ന്‍റെ ശ​രീ​ര​ഭാ​ഗം ത​ന്നെ​യെ​ന്നു ഉ​റ​പ്പി​ച്ച​ത്.

ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വും ജി​ഷ്ണു​വി​നി​ല്ലാ​ത്ത​തി​നാ​ൽ ജി​ഷ്ണു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും.

ജി​ഷ്ണു​വി​ന്‍റെ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സൈ​ബ​ർ സെ​ല്ലി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ കേ​സി​ൽ വ​ഴി​ത്തിരി​വു​ണ്ടാ​കു​മെ​ന്ന് ജി​ഷ്ണു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

23 കാ​ര​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കാ​ൻന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment