ഒന്നര വയസുകാരി ആ​ല്‍​ഫൈ​ന് സ​യ​നൈ​ഡ് ന​ല്‍​കി​യ​ത് വി​ര​ലി​ല്‍ പു​ര​ട്ടി വാ​യി​ല്‍​വ​ച്ച്; ഷാ​ജു​വി​ന്‍റെ മൂ​ത്ത​മ​ക​ന്‍റെ ആ​ദ്യ​കു​ര്‍​ബാ​ന ദിവസം നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി, ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​ന്‍റെ ഒ​ന്ന​ര​വ​യ​സു​കാ​രി മ​ക​ള്‍ ആ​ല്‍​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വി​ര​ലി​ല്‍ സ​യ​നൈ​ഡ് പു​ര​ട്ടി കു​ഞ്ഞി​ന്‍റെ വാ​യി​ല്‍​വ​ച്ച്.

ഷാ​ജു​വി​ന്‍റെ മൂ​ത്ത​മ​ക​ന്‍റെ ആ​ദ്യ​കു​ര്‍​ബാ​ന ദി​വ​സ​മാ​ണ് അ​തി​ഥി​യാ​യെ​ത്തി​യ ജോ​ളി ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞി​ന്‍റെ വാ​യി​ല്‍ സ​യ​നൈ​ഡ് പു​ര​ട്ടി​യ​ത്. ഒ​രാ​ഴ്ച​മു​ന്‍​പ് ജോ​ളി ന​ട​ത്തി​യ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍ ഉ​റ്റ ബ​ന്ധു​വാ​ണ് ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ച്ച​ത്. അ​റ​സ്റ്റി​നു തൊ​ട്ടു​മു​ന്‍​പാ​യി​രു​ന്നു ജോ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

വി​ര​ലി​ല്‍​തോ​ണ്ടി വാ​യി​ല്‍ വ​ച്ചു​കൊ​ടു​ത്ത​തി​നാ​ല്‍ ഒ​ന്നും തെ​ളി​വാ​യി ല​ഭി​ക്കി​ല്ലെ​ന്നും പോലീ​സി​ന് ത​ന്നെ ഒ​രു​ചു​ക്കും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ജോ​ളി ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ജോ​ളി ഈ ​മൊ​ഴി ക​ഴി​ഞ്ഞ​ദി​വ​സം മാ​റ്റി. പ​ല​ത​വ​ണ​യാ​യി നേ​ര​ത്തെ പ​റ​ഞ്ഞ മൊ​ഴി​ക​ളി​ല്‍ ജോ​ളി മാ​റ്റം വ​രു​ത്തു​ന്നു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

ഷാ​ജു​വി​ന്‍റെ മൂ​ത്ത​മ​ക​ന്‍ ഏ​ബ​ലി​ന്‍റെ ആ​ദ്യ​കു​ര്‍​ബാ​ന 2014 മേ​യ് ഒ​ന്നി​നാ​യി​രു​ന്നു. കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ ച​ട​ങ്ങു​ക​ള്‍​ക്കു​ശേ​ഷം രാ​വി​ലെ 11ഒാടെ എ​ല്ലാ​വ​രും ഷാ​ജു​വി​ന്‍റെ പു​ലി​ക്ക​യ​ത്തെ പൊ​ന്നാ​മ​റ്റം വീ​ട്ടി​ലെ​ത്തി.

പ്രാ​ത​ലി​ന് അ​പ്പ​വും ബീ​ഫ് ക​റി​യും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ കു​ഞ്ഞാ​യ​തി​നാ​ല്‍ ആ​ല്‍​ഫൈ​ന് ബ്ര​ഡ് ഇ​റ​ച്ചി​ക്ക​റി​യി​ല്‍ മു​ക്കി​യാ​ണ് ന​ല്‍​കി​യ​ത്. ഷാ​ജു​വി​ന്‍റെ സ​ഹോ​ദ​രി ഷീ​ന​യാ​ണ് കു​ഞ്ഞി​ന് ഭ​ക്ഷ​ണം ന​ല്‍​കി​ക്കൊ​ണ്ടി​രു​ന്ന​ത്. ഓ​രോ ത​വ​ണ ഭ​ക്ഷ​ണം വാ​യി​ല്‍ വാ​ങ്ങി ആ​ല്‍​ഫൈ​ന്‍ വീ​ടി​നു​ള്ളി​ല്‍ ഓ​ടി​ക്ക​ളി​ക്കു​ന്പോ​ഴാ​ണ്, ഇ​വ​ള്‍​ക്ക് ഒ​ന്നും​കൊ​ടു​ത്തി​ല്ല​ല്ലോ എ​ന്നു പ​റ​ഞ്ഞ് ജോ​ളി കു​ഞ്ഞി​നെ മ​റ്റൊ​രി​ട​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

തു​ട​ര്‍​ന്ന് വി​ര​ലി​ല്‍ പു​ര​ട്ടി​യ സ​യ​നൈ​ഡ് ത​ന്ത്ര​പൂ​ര്‍​വം കു​ഞ്ഞി​ന്‍റെ വാ​യി​ല്‍ തോ​ണ്ടി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​മി​ഷ​മാ​ത്ര​യി​ല്‍ ആ​ല്‍​ഫൈ​ന്‍ ചു​മ​ച്ചു​കൊ​ണ്ട് കു​ഴ​ഞ്ഞു​വീ​ണു. ഭ​ക്ഷ​ണം നെ​റു​ക​യി​ല്‍ ക​യ​റി​യ​താ​ണെ​ന്നു പ​റ​ഞ്ഞ് കു​ഞ്ഞി​നെ ഓ​മ​ശേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ മു​ന്‍​കൈ​യ​ടു​ത്ത​തും ജോ​ളി​ത​ന്നെ​യാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ ഓ​ര്‍​ക്കു​ന്നു.
പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ആ​ല്‍​ഫൈ​ന്‍ മൂ​ന്നാം ദി​വ​സം മ​രി​ച്ചു.
2016 മേ​യ് 11ന് ​ആ​ല്‍​ഫൈ​നി​ന്‍റെ അ​മ്മ സി​ലി​യും ഇ​തേ വി​ധ​ത്തി​ല്‍ മ​രി​ച്ച് ഒ​രു​വ​ര്‍​ഷം ക​ഴി​യ​വെ ജോ​ളി​യും ഷാ​ജു​വു​മാ​യു​ള്ള പു​നര്‍​വി​വാ​ഹം ന​ട​ന്നു.

Related posts