വീണ്ടും അഴികൾക്കുള്ളിലേക്ക്..! കൂടത്തായി കൊലപാതകക്കേസിലെ പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ളി​യു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു പ്ര​തി​ക​ളെ​യും ഇ​ന്ന് വീ​ണ്ടും താ​മ​ര​ശ്ശേ​രി ജു​ഡീ​ഷൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി(​ര​ണ്ട്)​യി​ൽ ഹാ​ജ​രാ​ക്കും.

പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ റോ​യി​യു​ടെ ഭാ​ര്യ​യും ഒ​ന്നാം​പ്ര​തി​യു​മാ​യ ഇ​ടു​ക്കി ക​ട്ട​പ്പ​ന ചോ​റ്റ​യി​ൽ വീ​ട്ടി​ൽ ജോ​ളി(47), ര​ണ്ടാം പ്ര​തി ക​ക്കാ​വ​യ​ൽ മ​ഞ്ചാ​ടി​യി​ൽ വീ​ട്ടി​ൽ എം.​എ​സ്.​മാ​ത്യു എ​ന്ന ഷാ​ജി(44), മൂ​ന്നാം പ്ര​തി താ​മ​ര​ശ്ശേ​രി പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ൽ മു​ള്ള​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ പ്ര​ജി​കു​മാ​ർ(48) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്.

റോ​യ് തോ​മ​സി​നെ സ​യ​നൈ​ഡ് ചേ​ർ​ത്ത ഭ​ക്ഷ​ണം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​വ​രു​ടെ​യും റി​മാ​ൻ​ഡ് കാ​ലാ​വ​ധി 19-ന് ​അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​ല്ല. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

ബു​ധ​നാ​ഴ്ച കോ​ട​തി സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​ന് പ​ത്ത് മി​നു​റ്റ് മു​മ്പ് മാ​ത്ര​മാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്ന​ത്. കോ​ട​തി ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും ആ​റു മ​ണി പി​ന്നി​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന് വൈ​കീ​ട്ട് നാ​ലു മ​ണി​ക്ക​കം പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് മ​ജി​സ്‌​ട്രേ​റ്റ് എം.​അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ ഉ​ത്ത​ര​വ്.

Related posts