പട്ടി കുറുകെ ചാടിയപ്പോൾ പാലുകുടി മാറാത്ത കുഞ്ഞിന് നഷ്ടമായത് അമ്മയെ; ഇറക്കത്തിൽ കു​റു​കെ​ചാ​ടി​യ നാ​യ ഓ​ട്ടോ​യി​ൽ കു​ടു​ങ്ങി;തെറിച്ചു വീണ യുവതിയുടെ മുകളിലേക്ക് ഓ​ട്ടോ മ​റി​ഞ്ഞു ദാ​രു​ണാ​ന്ത്യം; വാഹനം കിട്ടി ആശുപത്രിയിലേക്ക് പോകും വഴി നീതു മരണത്തിന് കീഴടങ്ങുകയായിരുന്നു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി മ​രി​ച്ചു. പു​ലി​ക്ക​ണ്ണി ക​ള്ളാ​യി റോ​ഡി​ൽ ക​വ​രം​പി​ള്ളി​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. കാ​രി​കു​ളം പാ​ല​ച്ചു​വ​ട് ആ​ൽ​ബി​ന്‍റെ ഭാ​ര്യ നീ​തു (24) ആ​ണ് മ​രി​ച്ച​ത്.

റോ​ഡി​ൽ ഇ​റ​ക്ക​ത്തു​വ​ച്ച് കു​റു​കെ ചാ​ടി​യ നാ​യ ഓ​ട്ടോ​യു​ടെ മു​ൻ​ച​ക്ര​ത്തി​ൽ കു​ടു​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ നീ​തു​വി​ന്‍റെ ദേ​ഹ​ത്തേ​ക്ക് ഓ​ട്ടോ മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ട്ടോ മ​റി​ഞ്ഞു കി​ട​ക്കു​ന്ന​തു​ക​ണ്ടു സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ഓ​ട്ടോ ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ട്ടോ ഉ​യ​ർ​ത്തി​യ ശേ​ഷ​മാ​ണു നീ​തു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വാ​ഹ​നം കി​ട്ടാ​തെ പ​തി​ന​ഞ്ചു മി​നി​റ്റോ​ളം നീ​തു വ​ഴി​യി​ൽ കി​ട​ന്നു. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം വേ​ലൂ​പ്പാ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​വി​ടെ​നി​ന്നു തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണു മ​ര​ണം സം​ഭ​വി​ച്ച​ത്.

ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന നീ​തു​വി​ന്‍റെ അ​മ്മ ആ​നി, മ​ക്ക​ളാ​യ മൂ​ന്ന​ര വ​യ​സു​ള്ള നോ​യ​ൽ, നാ​ലു​മാ​സം പ്രാ​യ​മാ​യ ആ​രോ​ണ്‍ എ​ന്നി​വ​ർ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. മ​ക്ക​ൾ​ക്കു പ​നി ബാ​ധി​ച്ച​തി​നെ​തു​ട​ർ​ന്നു പു​തു​ക്കാ​ട് ഡോ​ക്ട​റെ ക​ണ്ടു നീ​തു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണു വീ​ടി​ന​ടു​ത്ത് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Related posts