കു​ടും​ബ​ത്തി​നു മാ​ന​ഹാ​നി​യു​ണ്ടാ​ക്കും! ആ​ത്മാ​ക്ക​ള്‍​ക്ക് മു​ക്തി ല​ഭി​ക്കി​ല്ല; ക​ല്ല​റ തു​റ​ക്കാ​തി​രി​ക്കാ​ന്‍ ജോ​ളി ‘പ​തി​നെ​ട്ട​ട​വും’ പ​യ​റ്റി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി​ബ​ന്ധ​പ്പെ​ട്ട് ക​ല്ല​റ തു​റ​ക്കാ​തി​രി​ക്കാ​ന്‍ മു​ഖ്യ​പ്ര​തി ജോ​ളി ശ്ര​മി​ച്ച​താ​യും ഇ​തി​നാ​യി ക​രു​ക്ക​ള്‍ നീ​ക്കി​യ​താ​യും മൊ​ഴി. ക​ല്ല​റ പൊ​ളി​ച്ചാ​ല്‍ ആ​ത്മാ​ക്ക​ള്‍​ക്ക് മു​ക്തി ല​ഭി​ക്കി​ല്ലെ​ന്ന ത​ര​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​താ​യും വൈ​ദി​ക​രോ​ടു​ള്‍​പ്പെ​ടെ ഈ ​രീ​തി​യി​ല്‍ സം​സാ​രി​ച്ചി​രു​ന്ന​താ​യും ഇ​വ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞു.

ക​ല്ല​റ തു​റ​ക്കു​ന്ന​ത് കു​ടും​ബ​ത്തി​നു മാ​ന​ഹാ​നി​യു​ണ്ടാ​ക്കും. ഇ​തു​ണ്ടാ​ക​രു​തെ​ന്ന് ഇ​വ​ര്‍ പ​ള്ളി​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളോ​ടും ട്ര​സ്റ്റി​ക​ളോ​ടും പ​റ​ഞ്ഞി​രു​ന്ന​താ​യും ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യി. പോ​ലീ​സി​ന്‍റെ ക​ല്ല​റ തു​റ​ക്കാ​നു​ള്ള നീ​ക്കം അ​റി​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു ഇ​ത്.

മ​റ്റൊ​രാ​ളി​ല്‍ നി​ന്നു​കൂ​ടി സ​യ​നൈ​ഡ് വാ​ങ്ങി: എം.​എ​സ്.​മാ​ത്യു

കോ​ഴി​ക്കോ​ട്: ജോ​ളി​ക്കു​വേ​ണ്ടി പ്ര​ജു​കു​മാ​റി​നൊ​പ്പം മ​റ്റൊ​രാ​ളി​ല്‍ നി​ന്നു കൂ​ടി സ​യ​നൈ​ഡ് വാ​ങ്ങി യ​താ​യി എം.​എ​സ്.​മാ​ത്യൂ​വി​ന്‍റെ മൊ​ഴി. താ​മ​ര​ശേ​രി ഭാ​ഗ​ത്തു​നി​ന്നു​ള്ള സ്വ​ര്‍​ണ​പ​ണി​ക്കാ​ര​നി​ല്‍​നി​ന്നാ​ണ് സ​യ​നൈ​ഡ് വാ​ങ്ങി​യെ​തെ​ന്നും ഇ​യാ​ള്‍ ഇ​പ്പോ​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്നും മാ​ത്യു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി.

പെ​രു​ച്ചാ​ഴി​യെ കൊ​ല്ലാ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് എം.​എ​സ്.​മാ​ത്യു മു​ഖേ​ന ജോ​ളി​ക്ക് സ​യ​നൈ​ഡ് ന​ല്‍​കി​യ​തെ​ന്ന് ഇ​പ്പോ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി പ്ര​ജു​കു​മാ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പ്ര​ജു കു​മാ​റി​ന് പു​റ​മേ മ​റ്റൊ​രാ​ളി​ല്‍ നി​ന്നു​കൂ​ടി സ​യ​നൈ​ഡ് വാ​ങ്ങി​യ​താ​യാ​ണ് ഇ​പ്പോ​ള്‍ മാ​ത്യു അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്.

Related posts