വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​തി​നു പി​ന്നി​ൽ…! ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടേ​തെ​ന്ന പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ശ്ലീ​ല വീ​ഡി​യോ: സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി

ആ​ല​പ്പു​ഴ: ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടേ​തെ​ന്ന പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മോ​ശ​മാ​യ വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​വ​ർ​ക്കും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു.

വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​തി​നു പി​ന്നി​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ ശ്ര​മ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ​യും പോ​സ്റ്റ് ചെ​യ്ത​വ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​താ​യി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് റാ​ണി തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​സ​ഫ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷാ​ജി കോ​യാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Related posts