ആ മൊഴി പച്ചക്കള്ളം! മാ​ത്യു ജോ​ളി​ക്കൊ​പ്പം മ​ദ്യ​പി​ക്കാ​റി​ല്ലാ​യി​രു​ന്നു; മ​രി​ച്ച​ത് ര​ക്തം ഛർ​ദി​ച്ച​ല്ല​; ജോ​ളി​യു​ടെ മൊ​ഴി ക​ള്ള​മെ​ന്ന് മാ​ത്യു​വി​ന്‍റെ സു​ഹൃ​ത്ത് സ​ബാ​ൻ

മു​ക്കം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ നാ​ലാ​മ​ത്തെ മ​ര​ണ​മാ​യ മാ​ത്യു മ​ഞ്ചാ​ടി​യി​ലി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​പ്ര​തി ജോ​ളി ജോ​സ​ഫ് ന​ൽ​കി​യ മൊ​ഴി ക​ള്ള​മെ​ന്ന് മാ​ത്യു മ​ഞ്ചാ​ടി​യി​ലി​ന്‍റെ സു​ഹൃ​ത്ത് സ​ബാ​ൻ. മാ​ത്യു​വി​നൊ​പ്പം മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന ജോ​ളി​യു​ടെ മൊ​ഴി ക​ള്ള​മാ​ണെ​ന്നും സ​ബാ​ൻ പ​റ​ഞ്ഞു.

ജോ​ളി​ക്ക് മാ​ത്യു​വി​നോ​ട് വി​ദ്വേ​ഷ​മു​ണ്ടാ​യി​രു​ന്നു. മാ​ത്യു​വി​ന് ഇ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നു. പൊ​ന്നാ​മ​റ്റം കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ച​തി​ൽ മാ​ത്യു​വി​ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ മാ​ത്യു ജോ​ളി​ക്കൊ​പ്പം മ​ദ്യ​പി​ക്കാ​റി​ല്ലാ​യി​രു​ന്നു.

മാ​ത്യു മ​രി​ച്ച​ത് ര​ക്തം ഛർ​ദി​ച്ച​ല്ല​ന്നും മ​രി​ക്കു​മ്പോ​ൾ മാ​ത്യു​വി​ന്‍റെ വാ​യി​ൽ നി​ന്ന് നു​ര​യും പ​ത​യും വ​ന്നി​രു​ന്നു എ​ന്ന് സ​ബാ​ൻ പ​റ​ഞ്ഞു. റോ​യി​യു​ടെ മൃ​ത​ശ​രീ​രം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നെ ജോ​ളി ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ത​ന്നെ എ​തി​ർ​ത്തി​രു​ന്നു.

എ​ന്നാ​ൽ റോ​യി​യു​ടെ മ​ര​ണ​ത്തി​ൽ മാ​ത്യു സം​ശ​യം ഉ​ന്ന​യി​ക്കു​ക​യും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കു​ക​യു​മാ​യി​രു​ന്നു. റോ​യി​യു​ടെ മ​ര​ണം സ​യ​നൈ​ഡ് അ​ക​ത്തു ചെ​ന്ന​ത് മൂ​ല​മാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ മാ​ത്യു​വി​ന്‍റെ സം​ശ​യം ബ​ല​പ്പെ​ട്ടു.

ഇ​താ​ണ് മാ​ത്യു​വി​നെ കൊ​ല്ലാ​ൻ ജോ​ളി​യെ പ്രേ​രി​പ്പി​ച്ച​തെ​ന്നും സം​ശ​യം ഉ​ള്ള​തി​നാ​ൽ ജോ​ളി​ക്കൊ​പ്പം മാ​ത്യു ഒ​രി​ക്ക​ലും മ​ദ്യ​പി​ക്കി​ല്ലെ​ന്നും റോ​യി​യു​ടെ മ​ര​ണം എ​ല്ലാ​വ​രെ​യും വി​ളി​ച്ച​റി​യി​ച്ച​ത് ജോ​ളി​യാ​ണെ​ന്നും സ​ബാ​ൻ പ​റ​ഞ്ഞു.

Related posts