ജോണ്‍സണ്‍ ഉപയോഗിച്ചത് ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍; ജോളി ഉപയോഗിച്ചത് ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡും; അന്വേഷണസംഘം പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്:​കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ക്കേ​സ് മു​ഖ്യ പ്ര​തി ജോ​ളി​യു​ടെ സു​ഹൃ​ത്താ​യ ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ ജോ​ണ്‍​സ​ണ്‍ ഉ​പ​യോ​ഗി​ച്ച​ത് റോ​യ് തോ​മ​സി​ന്‍റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ . ജോ​ളി​യു​ടെ ആ​ദ്യ​ഭ​ര്‍​ത്താ​വാ​യ റോ​യ് തോ​മ​സി​ന്‍റെ മ​ര​ണ​ശേ​ഷം ജോ​ണ്‍​സ​ണ്‍ ന​മ്പ​ര്‍ സ്വ​ന്തം പേ​രി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്.

ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ജോ​ണ്‍​സ​ണ്‍ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്താ​ണ് മൊ​ബൈ​ല്‍ ന​മ്പ​ര്‍ സ്വ​ന്തം പേ​രി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.​ഇ​തോ​ടൊ​പ്പം ജോ​ളി​യു​ടെ മ​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന സിം​കാ​ര്‍​ഡു​ക​ളും ജോ​ണ്‍​സ​ന്‍റെ പേ​രി​ലു​ള്ള​താ​ണ്.

ജോ​ണ്‍​സ​ന്‍റെ പേ​രി​ലു​ള്ള സിം ​കാ​ര്‍​ഡാ​ണ് ജോ​ളി​യും ഉ​പ​യോ​ഗി​ച്ച​ത്. ജോ​ളി​ക്കൊ​പ്പം സി​നി​മ​യ്ക്കും വി​നോ​ദ​യാ​ത്ര​യ്ക്കും പോ​യി​ട്ടു​ണ്ടെ​ന്നും ജോ​ണ്‍​സ​ണ്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ജോ​ളി ജോ​ണ്‍​സ​നെ കാ​ണു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു പോ​യ​ത്. ര​ണ്ടു ദി​വ​സം ജോ​ളി കോ​യ​മ്പ​ത്തൂ​രി​ല്‍ താ​മ​സി​ച്ചു. ജോ​ണ്‍​സ​നൊ​പ്പം ജോ​ളി ബം​ഗ​ളൂ​രു​വി​ല്‍ പോ​യി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.

മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​വ​ധി​ക്കാ​ല​ത്താ​യി​രു​ന്നു ജോ​ളി​യു​ടെ കോ​യ​മ്പ​ത്തൂ​ര്‍ സ​ന്ദ​ര്‍​ശ​നം. ഇ​തി​നെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും ജോ​ണ്‍​സ​ണെ ചോ​ദ്യം ചെ​യ്യു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Related posts